കെ.എസ്.ആര്.ടി.സിയുടെ വഴിമുടക്കിയ ബൈക്ക് യാത്രികന് 10,500 രൂപ പിഴ
ശ്രീജ.എസ്
കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ കെ.എസ്.ആര്.ടി.സി ബസിന്റെ വഴിമുടക്കിയ ബൈക്ക് യാത്രക്കാരന് മോട്ടോര്‍ വാഹന വകുപ്പ് ഈടാക്കിയത് . 10,500 രൂപയാണ്. കണ്ണൂരില്‍ നിന്ന് കാസര്‍കോട്ടേക്ക് പോവുകയായിരുന്ന കെ.എസ്.ആര്.ടി.സി ബസിന് മുന്നിലാണ് ഒരാള്‍ ബൈക്കുമായി വഴിമുടക്കിയത്. ഇക്കഴിഞ്ഞ 26നായിരുന്നു സംഭവം. പയ്യന്നൂര്‍ പെരുമ്പ മുതല്‍ വെളളൂര്‍ വരെയുളള അഞ്ച് കിലോമീറ്ററോളം ദൂരം ഇയാള്‍ ബസിന് സൈഡ് കൊടുത്തില്ല. ബസിലുള്ള ഒരു യാത്രക്കാരനാണ് സംഭവം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയത്. തുടര്‍ന്ന് കെ.എസ്.ആര്.ടി.സി എ.ടി.ഒ, ആര്.ടി.ഒയ്ക്ക് പരാതി നല്‍കുകയായിരുന്നു.
പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പയ്യന്നൂര്‍ കോത്തായിമുക്കിലെ പ്രവീണാണ് ബൈക്ക് യാത്രക്കാരനെന്ന് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പ്രവര്‍ത്തനം തുടങ്ങിയ പയ്യന്നൂര്‍ സബ് ആര്.ടി ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യത്തെ കേസ് കൂടിയാണിത്.