KeralaLatestThiruvananthapuram

എച്ച്. റ്റി.എക്സ് . ഹെല്‍മെറ്റ് ഷോറും സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി സന്ദര്‍ശിച്ചു.

“Manju”

രാഹുല്‍ റെജി

ശാന്തിഗിരി: പൂലന്തറ ജംഗ്ഷനില്‍ പെട്രോള്‍ പമ്പിന് സമീപം പ്രവര്‍ത്തനം ആരംഭിച്ച എച്ച്.റ്റി. എക്സ് ഹെല്‍മറ്റ് ഷോറും ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയും, ഓപ്പറേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഇന്‍ചാര്‍ജ് സ്വാമി ജ്യോതിപ്രകാശ ജ്ഞാന തപസ്വിയും ഇന്നലെ വൈകിട്ട് 6.00 മണിക്ക് സന്ദര്‍ശിച്ചു. ടൂ വീലര്‍ റൈഡേഴ്സിന്റെ സുരക്ഷയ്ക്കാവശ്യമുള്ള എല്ലാ മേല്‍ത്തരം ബ്രാന്റഡ് കമ്പനികളുടെ ഡിക്കേഷന്‍ പ്രൊഡക്ടും (ഹെല്‍മെറ്റു്, ടീ ഷര്‍ട്ട്, ഷോസ്, ജാക്കറ്റ്സ് )എന്നിവ ഇവിടെ മിതമായ നിരക്കില്‍ ലഭിക്കുമെന്ന് പ്രൊപ്രൈറ്റര്‍ വനന്ദന്‍ ആര്‍. അറിയിച്ചു. ആശ്രമം സീനിയര്‍ സെക്കന്ററി സ്കൂള്‍ റിട്ട. ഡ്രായിംഗ് അദ്ധ്യാപകനായ രാഘവന്‍ മാസ്റ്ററുടെ മകനാണ് ഷോറും നടത്തുന്നത്. ഈ മാസം 16 ന് സ്വാമി ജനമോഹനന്‍ ജ്ഞാനതപസ്വിയാണ് ഷോറും ഉദ്ഘാടനം നിര്‍വ്വഹിച്ചത്. പോത്തന്‍കോട് വെഞ്ഞാറമ്മൂട് ഹൈവേ റൂട്ടില്‍ ഇത്തരമൊരു ഷോറൂമിന് വളരെയധികം പ്രസക്തിയുണ്ടെന്നും, പരമാവധി ആളുകള്‍ക്ക് ഇത് പ്രയോജനപ്രദമാകുമെന്ന് പ്രത്യാശിക്കുന്നതായും സ്വാമി അറിയിച്ചു.

കോണ്ടാക്ട് നം.വന്ദനന്‍-86968 00500

 

Related Articles

Back to top button