KeralaLatest

സ്വകാര്യ‍ ബാങ്കില്‍ സ്വപ്‌നയ്ക്ക് 38 കോടിയുടെ നിക്ഷേപം

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന് തിരുവനന്തപുരത്തെ സ്വകാര്യ ബാങ്കില്‍ 38 കോടി രൂപയുടെ നിക്ഷേപമുളളതായി എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തല്‍. സന്ദീപിനും ഇവിടെ നിക്ഷേപമുളളതായാണ് വിവരം. സ്വപ്‌നയ്‌ക്ക് ഈ ബാങ്കില്‍ ലോക്കറുമുണ്ടെന്നാണ് കണ്ടെത്തല്‍. യു.എ.ഇ കോണ്‍സുലേറ്റിന്റെ അക്കൗണ്ടില്‍നിന്നാണ് സ്വപ്നയുടെ അക്കൗണ്ടിലേക്ക് പണം മാറ്റിയത്.

ഇതിനുപുറമേ മറ്റ് ചില അക്കൗണ്ടില്‍നിന്നും നേരിട്ട് പണമായും നിക്ഷേപം നടത്തിയിട്ടുണ്ടെന്നും കണ്ടെത്തി. എന്നാല്‍, ലോക്കര്‍ തുറന്നുളള പരിശോധന എന്‍ഫോഴ്‌സ്‌മെന്റ് നടത്തിയില്ല. കോണ്‍സുലേറ്റിന്റെയും സന്ദീപ്, സ്വപ്ന എന്നിവരുടെയും അക്കൗണ്ട് വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ശേഖരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്നുതവണ ബാങ്ക് മാനേജരെ ചോദ്യംചെയ്‌തെന്നാണ് വിവരം. കോണ്‍സുലേറ്റിന്റെ അക്കൗണ്ടിലെ ഇടപാടുകളിലാണ് പ്രധാനമായും എന്‍ഫോഴ്‌സ്‌മെന്റിന് സംശയമുളളത്.

Related Articles

Back to top button