IndiaLatest

തമിഴ്‌നാട്ടില്‍ ഡിഎംകെ‍-കോണ്‍ഗ്രസ് സഖ്യം മുന്നില്‍

“Manju”

ചെന്നൈ: ഡിഎംകെ-കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സഖ്യം 133 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുന്നു. സഖ്യത്തിലെ കക്ഷികളായ ഡിഎംകെ 108 സീറ്റുകളിലും കോണ്‍ഗ്രസ് 11 സീറ്റുകളിലും ക്യാപ്റ്റന്‍ വിജയകാന്തിന്‍റെ പാര്‍ട്ടിയായ എംഡിഎംകെ നാല് സീറ്റുകളിലും മുന്നിലാണ്. മറ്റ് സഖ്യകക്ഷികളായ സിപി ഐ രണ്ടിടത്തും വിസികെ നാലിടത്തും സിപിഎം രണ്ടിടത്തും മറ്റുള്ളവര്‍ ഒരിടത്തും മുന്നിട്ട് നില്‍ക്കുന്നു.
എ ഐഎഡിഎംകെ-ബിജെപി-പിഎംകെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം 100 ഇടങ്ങളില്‍ മുന്നിലാണ്. ഇതില്‍ എ ഐഎഡിഎംകെ 86 ഇടങ്ങളിലും ബിജെപി നാലിടത്തും പിഎംകെ ഒമ്പതിടങ്ങളിലും മറ്റുള്ളവര്‍ ഒരിടത്തും ലീഡ് ചെയ്യുന്നു. കമല്‍ഹാസന്‍റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം ഒരിടത്ത് ലീഡ് ചെയ്യുന്നു.

Related Articles

Back to top button