Thiruvananthapuram

അനധികൃത പാർക്കിംഗ് വഴി വാഹനാപകടം: മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി 

“Manju”

എസ് സേതുനാഥ്

തിരുവനന്തപുരം: നഗരത്തിൽ അനധികൃത പാർക്കിംഗ് കാരണം വാഹാനാപകടങ്ങൾ  വർധിക്കുകയാണെന്ന ദേശീയ ക്രൈം റെക്കോർഡ്സ്  ബ്യൂറോയുടെ കണ്ടെത്തലിന്റെ പശ്ചാത്തലത്തിൽ അനധിക്യത പാർക്കിംഗ് തടയാൻ സ്വീകരിക്കുന്ന  നടപടികൾ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.

കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കാണ് സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയത്. റിപ്പോർട്ട് നാലാഴ്ചക്കകം സമർപ്പിക്കണം.  2019 ൽ മാത്രം അനധിക്യത പാർക്കിങ്ങിനെ തുടർന്ന് 37 അപകടങ്ങളാണ് നടന്നത് . ഇതിൽ 35 പേർക്ക് പരിക്കേറ്റു. പൂജപ്പുര സ്വദേശി വിജയകുമാരൻ നായർ സമർപ്പിച്ച പരാതിയിലാണ് നടപടി.

 

Related Articles

Back to top button