KeralaLatestThiruvananthapuram

പഠനോപകരണങ്ങളും ചികിത്സാ കിറ്റും വിതരണം ചെയ്തു

“Manju”

വർക്കല :ലോക പ്രമേഹ ദിനത്തോടും ശിശുദിനത്തോടും അനുബന്ധിച്ച് ടൈപ്പ് വൺ പ്രമേഹ രോഗികളായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ടി.വി.യും ഡയബറ്റിക് മെഡിസിൻ കിറ്റും വിതരണം ചെയ്തു.

ടൈപ്പ് വൺ ഡയബറ്റിക് ഫൗണ്ടേഷൻ എസ്.എ.ടി. കൂട്ടായ്മ കോവിഡ് – 19 പ്രോട്ടോകോൾ അനുസരിച്ച് സംഘടിപ്പിച്ച പരിപാടിയിൽ വർക്കല എം.എൽ. എ. അഡ്വ: വി. ജോയി. കല്ലമ്പലത്തെ ഒരു ടൈപ്പ് വൺ പ്രമേഹ രോഗിയായി കുട്ടിക്ക് ഓൺലൈൻ പഠനത്തിനായി ഒരു ടി.വി. നല്കുകയും മറ്റ് കുട്ടികൾക്ക് ഡയബറ്റിക് മെഡിസിൻ കിറ്റുകളും വിതരണം ചെയ്തു. സംഘടനയുടെ ഭാരവാഹികളായ ജയചന്ദ്രൻ, ഷൗക്കത്ത്, ശ്രീമതി. ഡെറീനാദാസ് എന്നിവർ പങ്കെടുത്തു.

Related Articles

Back to top button