KeralaLatest

ആരാധനാ സ്വാതന്ത്രം അനുവദിക്കണം-ജനകീയ സമിതി

“Manju”

 

മാവേലിക്കര: ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്ന് ജനകീയ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അനിവർഗീസ് മുഖ്യമന്ത്രിയ്ക്ക് അയ്ച്ച ഇമെയിലിൽ ആവശ്യപ്പെട്ടു. ലോക്ഡൗൺ ഇളവുകൾ ഏർപ്പെടുത്തുകയും പൊതുഗതാഗതം ഉൾപ്പെടെ അനുവദിക്കുകയും പരീക്ഷകൾ നടത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ വിശ്വാസികൾക്ക് അവരവരുടെ ആചാരങ്ങൾക്ക് അനുസരിച്ച് ആരാധനാലയങ്ങളിൽ പ്രവേശിക്കുന്നതിനുള്ള അനുവാദവും നൽകണം. സാമൂഹിക അകലവും സുരക്ഷാ ക്രമീകരണങ്ങളും പാലിച്ച് ആരാധനയ്ക്കുള്ള അവസരം നൽകാനുള്ള തീരുമാനം ഉണ്ടാകാത്തത് പ്രതിക്ഷേധകരമാണ്. പകുതി ആളുമായി ബസ്സുകൾ സർവ്വീസ് നടത്തുന്ന സ്ഥിതിക്ക് ദേവാലയങ്ങളിൽ വിശ്വാസിയെ തടയുന്നതിൽ ന്യായീകരണമില്ലെന്നും അനി വർഗീസ് പറഞ്ഞു.

Related Articles

Back to top button