KeralaLatestThiruvananthapuram

മലയിന്‍കീഴ് സ്‌കൂള്‍ ഇനി ഹൈടെക് ; ഉദ്ഘാടനം നാളെ

“Manju”

നേ​മം : മ​ല​യി​ന്‍കീ​ഴ് ഗ​വ. ഗേ​ള്‍സ് ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ന് അ​ന്താ​രാ​ഷ്​​ട്ര നി​ല​വാ​ര​ത്തി​ല്‍ നി​ർ​മി​ച്ച ബ​ഹു​നി​ല മ​ന്ദി​ര​ത്തി​ൻ്റെ ഉ​ദ്ഘാ​ട​നം ശ​നി​യാ​ഴ്​​ച രാ​വി​ലെ 9.30ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വി​ഡി​യോ കോ​ണ്‍ഫ​റ​ന്‍സി​ലൂ​ടെ നി​ര്‍വ​ഹി​ക്കും.കി​ഫ്ബി ഫ​ണ്ടി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി അ​ഞ്ചു​കോ​ടി ഉ​ള്‍പ്പ​ടെ 7.78 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് ഹൈ​ടെ​ക് മ​ന്ദി​രം നി​ർ​മി​ച്ച​ത്. 39,427 ച​തു​ര​ശ്ര അ​ടി​യി​ല്‍ നാ​ലു​നി​ല​ക​ളു​ള്ള മ​ന്ദി​ര​ത്തി​ല്‍ 29 സ്മാ​ര്‍ട്ട് ക്ലാ​സ് റൂ​മു​ക​ള്‍, 25 ടോ​യ്​​ലെ​റ്റു​ക​ള്‍, ര​ണ്ട് ക​മ്പ്യൂ​ട്ട​ര്‍ ലാ​ബു​ക​ള്‍, ഭാ​ഷാ ലാ​ബ്, മി​നി ഓ​ഡി​റ്റോ​റി​യം, ലൈ​ബ്ര​റി, സ്​​റ്റാ​ഫ് റൂ​മു​ക​ള്‍, ഓ​ഫി​സ് റൂ​മു​ക​ള്‍ എ​ന്നി​വ​യു​ണ്ട്.

ഉ​ദ്ഘാ​ട​ന ഫ​ല​കം ഐ.​ബി സ​തീ​ഷ്.​എം.​എ.​എ അ​നാ​ച്ഛാ​ദ​നം ചെ​യ്യും. ഡോ. ​തോ​മ​സ് ഐ​സ​ക്, അ​ടൂ​ര്‍ പ്ര​കാ​ശ് എം​പി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ വി.​കെ മ​ധു, പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍ കെ. ​ജീ​വ​ന്‍ ബാ​ബു, മ​ല​യി​ന്‍കീ​ഴ് ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ എ​സ്. രാ​ധാ​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, നേ​മം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ എ​ല്‍. ശ​കു​ന്ത​ള​കു​മാ​രി, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം വി.​ആ​ര്‍ ര​മാ​കു​മാ​രി, നേ​മം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ്​ വി​ള​പ്പി​ല്‍ രാ​ധാ​കൃ​ഷ്ണ​ന്‍, ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ വി.​എ​സ് ശ്രീ​കാ​ന്ത്, ത്രി​ത​ല ജ​ന​പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം വി.​ആ​ര്‍ ര​മാ​കു​മാ​രി, സ്റ്റാ​ന്റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ വി.​എ​സ് ശ്രീ​കാ​ന്ത്,പി.​ടി.​എ പ​സി​ഡ​ൻ​റ്​ എ​സ്.​വി യാ​ന​ന്ദ​ന്‍ പ്രി​ന്‍സി​പ്പ​ല്‍ ആ​ര്‍. സി​ന്ധു, ഹെ​ഡ്മി​സ്ട്ര​സ് ഷെ​ര്‍ലി തോ​മ​സ് എ​ന്നി​വ​ര്‍ വാ​ര്‍ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Related Articles

Back to top button