IndiaKeralaLatestMalappuram

150 കിലോ കഞ്ചാവുമായി മൂന്ന് പേര്‍ വണ്ടൂരില്‍ പിടിയില്‍

“Manju”

സിന്ധുമോള്‍ . ആര്‍

മലപ്പുറം: 150 കിലോ കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍. മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ വെച്ച്‌ എക്സൈസും ആന്റി നാര്‍കോട്ടിക് സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. സ്റ്റേഷനറി ഉത്പ്പന്നങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് വാഹനവുമായി മൂന്ന് പേര്‍ പിടിയിലായത്. സംഭവത്തില്‍ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഞ്ചാവ് കടത്താനുപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചെര്‍പ്പുളശ്ശേരി സ്വദേശി ജാബിര്‍, ആലുവ സ്വദേശികളായ മിഥുന്‍, സുജിത് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

Related Articles

Back to top button