KeralaLatest

കോവിഡിനെതിരെ മൂക്കിലൊഴിക്കുന്ന മരുന്ന് ഇന്ത്യയിലും

“Manju”

കൊച്ചി: ആഗോള ഫാര്‍മസ്യൂട്ടികല്‍ കമ്പനിയായ ഗ്ലെന്‍മാര്‍കും കനേഡിയന്‍ ഫാര്‍മസ്യൂട്ടികല്‍ കമ്പനിയായ സാനോടൈസും ചേര്‍ന്ന് കോവിഡ് ബാധിതരായ മുതിര്‍ന്ന വ്യക്തികളിലെ ചികില്‍സയ്ക്കായുള്ള നൈട്രിക് ഓക്സൈഡ് നാസല്‍ സ്പ്രേ, ഫാബി സ്പ്രേ എന്ന ബ്രാന്‍ഡില്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു.

നൈട്രിക് ഓക്സൈഡ് നാസല്‍ സ്പ്രേയ്ക്കായുള്ള ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ നിര്‍മാണ, വിപണന അംഗീകാരങ്ങള്‍ നേരത്തെ തന്നെ ഗ്ലെന്‍മാര്‍ക്കിനു ലഭിച്ചിരുന്നു. അപ്പര്‍ എയര്‍വേയ്സിലുള്ള കോവിഡ് 19 വൈറസുകളെ നശിപ്പിക്കുന്ന രീതിയിലാണ് ഫാബിസ്പ്രേ രൂപകല്‍പന ചെയ്തിരിക്കുന്നത്. സാര്‍സ്-കോവി2-ന്റെ മേല്‍ നേരിട്ടുള്ള വൈറസ് നശീകരണ ഫലം നല്‍കുന്ന ആന്‍റീ മൈക്രോബയല്‍ സവിശേഷതകള്‍ ഇതിനുള്ളതായി തെളിയിച്ചിട്ടുണ്ട്. സ്പ്രേ ചെയ്യുമ്പോള്‍ ഇത് വൈറസിനെതിരായ ഭൗതീകവും രാസീകവുമായ തടസമായി വര്‍ത്തിക്കുകയും ശ്വാസകോശത്തിലേക്കു പടരുന്നതിനെ ചെറുക്കുകയും ചെയ്യും.

മുന്‍നിര ഫാര്‍മസ്യൂട്ടികല്‍ സ്ഥാപനമെന്ന നിലയില്‍ ഇന്ത്യയിലെ കോവിഡ് വിരുദ്ധ പോരാട്ടങ്ങളില്‍ തങ്ങള്‍ സുപ്രധാന സ്ഥാനത്തുണ്ടെന്നത് ശ്രദ്ധേയമാണെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഗ്ലെന്‍മാര്‍ക് ഫാര്‍മസ്യൂട്ടിക്കല്‍സ് ചീഫ് കൊമേഴ്സ്യല്‍ ഓഫിസര്‍ റോബര്‍ട്ട് ക്രോകാര്‍ട്ട് പറഞ്ഞു. ഫാബിസ്പ്രേയ്ക്ക് നിയന്ത്രണ സ്ഥാപനങ്ങളുടെ അംഗീകാരം ലഭിച്ചു എന്നത് തങ്ങള്‍ക്ക് ആഹ്ലാദകരമാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button