KeralaLatestThiruvananthapuram

ലൈ​ഫ് മി​ഷ​ന്‍ കോ​ഴ: ബാ​ങ്ക് ജീ​വ​ന​ക്കാ​രെ സി​ബി​ഐ ചോദ്യം ചെയ്തു

“Manju”

സിന്ധുമോള്‍ . ആര്‍

കൊ​ച്ചി: വ​ട​ക്കാ​ഞ്ചേ​രി ലൈ​ഫ് മി​ഷ​ന്‍ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ക്സി​സ് ബാ​ങ്ക് ക​ര​മ​ന ശാ​ഖ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ സി​ബി​ഐ ചോ​ദ്യം ചെ​യ്തു. കൊ​ച്ചി​യി​ലെ ഓ​ഫീ​സി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് വി​വ​ര​ങ്ങ​ള്‍ തേ​ടി​യ​ത്. ആ​ക്സി​സ് ബാ​ങ്കി​ന്റെ ക​ര​മ​ന ശാ​ഖ​യി​ലെ യു​എ​ഇ കോ​ണ്‍​സു​ലേ​റ്റി​ന്റെ അ​ക്കൗ​ണ്ട് വ​ഴി​യാ​ണ് നി​ര്‍​മാ​ണ ക​മ്പനി​യാ​യ യു​ണി​ടാ​കി​ന് 14.5 കോ​ടി രൂ​പ കൈ​മാ​റി​യ​ത്.
ക​രാ​ര്‍ തു​ക​യി​ല്‍ നി​ന്നും 68 ല​ക്ഷം രൂ​പ സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി സ​ന്ദീ​പ് നാ​യ​രു​ടെ പേ​രി​ലു​ള്ള കമ്പ​നി​യു​ടെ ആ​ക്സി​സ് ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് ന​ല്‍​കി​യെ​ന്ന് യു​ണി​ടാ​ക് ഉ​ട​മ സ​ന്തോ​ഷ് ഈ​പ്പ​ന്‍ സ​മ്മ​തി​ച്ചി​രു​ന്നു. വ​ട​ക്കാ​ഞ്ചേ​രി ഫ്ലാറ്റ് പ​ദ്ധ​തി ല​ഭി​ക്കാ​ന്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി സ്വ​പ്ന സു​രേ​ഷി​ന് കൈ​ക്കൂ​ലി ന​ല്‍​കി​യെ​ന്ന് നേ​ര​ത്തെ അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. കേസില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം പുരോഗമിക്കുകയാണ്.

Related Articles

Back to top button