IndiaLatest

രാജീവ്​ ഗാന്ധിയുടെ പത്രസമ്മേളനം പങ്കുവെച്ച്‌​ അഭിഷേക്​ സിങ്​വി

“Manju”

ന്യൂഡല്‍ഹി: അന്തരിച്ച പ്രധാനമന്ത്രി രാജീവ്​ ഗാന്ധിയുടെ അവസാന പത്രസമ്മേളനത്തിന്‍റെ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ച്‌​ കോണ്‍ഗ്രസ്​ നേതാവ്​ അഭിഷേക്​ സിങ്​വി. എതിര്‍ശബ്​ദങ്ങളുയരാതെ ഒരാള്‍ മാത്രം സംസാരിക്കുന്ന ഈ കാലത്ത്,​ എന്തുമാത്രം വിനീതരായിരുന്നു നമ്മുടെ നേതാക്കളെന്നും എത്ര അതിശയിപ്പിക്കുന്നതായിരുന്നു നമ്മുടെ ജനാധിപത്യമെന്നും ഈ ചിത്രം കാണുമ്പോള്‍ ഓര്‍മയാവുന്നുവെന്നും കോണ്‍ഗ്രസ്​ ദേശീയ വക്​താവായ സിങ്​വി കുറിച്ചു.രാജീവ്​ ഗാന്ധി ശ്രീപെരുമ്പത്തൂരില്‍ കൊല്ലപ്പെട്ടിട്ട്​ മുപ്പതു വര്‍ഷം പൂര്‍ത്തിയാവുന്ന ദിനത്തിലാണ്​ സിങ്​വി ചിത്രം പങ്കുവെച്ചത്​.

സോഫയില്‍ ഇരിക്കുന്ന രാജീവ്​ തനിക്ക്​ ചുറ്റുമുള്ള പത്രക്കാരുടെ ചോദ്യങ്ങള്‍ക്ക്​ പ്രസന്നവദനനായി മറുപടി പറയുന്നതാണ്​ ചിത്രം. രാജീവിന്​ തൊട്ടരികിലായി നിന്നും ഇരുന്നും മുട്ടുകുത്തിയിരുന്നും പത്രക്കാര്‍ ചോദ്യം ചോദിക്കുന്നുണ്ട്​. തമിഴ്​നാട്ടിലാണ്​ ഈ പത്രസമ്മേളനം നടന്നത്​

Related Articles

Back to top button