IndiaKeralaLatest

പ്രിയങ്കയും രാഹുലും ഹാഥറസിലേക്ക്​; യു.പി പൊലീസ്​ വലയത്തില്‍

“Manju”

സിന്ധുമോള്‍ . ആര്‍

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹാഥ്​രസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്​ സന്ദര്‍ശിക്കാനായി കോണ്‍ഗ്രസ്​ നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയ​ങ്ക ഗാന്ധിയും പുറപ്പെട്ടു. നേരത്തേ പെണ്‍കുട്ടിയുടെ വീട്ടുകാരെ കാണാനുള്ള ഇരുവ​രുടെയും ശ്രമം യു.പി പൊലീസ്​ തടഞ്ഞിരുന്നു. പ്രിയങ്ക ഓടിക്കുന്ന വാഹനത്തില്‍ രാഹുലും പിന്നാലെയുള്ള വാഹനങ്ങളില്‍ കോണ്‍​ഗ്രസ്​ എം.പിമാരും ഡല്‍ഹിയില്‍നിന്ന്​ ഹാഥറസിലേക്ക്​ പു​റപ്പെട്ടിട്ടുണ്ട്​..
അതിനിടെ രാഹുലി​ന്റെ ഒപ്പം പോകാനിരുന്ന കോണ്‍ഗ്രസ്​ യു.പി പി.സി.സി അധ്യക്ഷനെ വീട്ടുതടങ്കലിലാക്കി. ഡല്‍ഹി -നോയിഡ ഡയറക്​ട്​ ഫ്ലൈവേയില്‍ ബാരിക്കേഡുകള്‍ സ്​ഥാപിച്ചു. കനത്ത പൊലീസ്​ വലയത്തിലാണ്​ യു.പിയും അതിര്‍ത്തിയും. ഉന്നത പൊലീസ്​ ഉദ്യോഗസ്​ഥരെയും അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ട്​. എന്നാല്‍ അതിര്‍ത്തിയില്‍ സുരക്ഷ വര്‍ധിപ്പിക്കുക മാത്രമാണ്​ ചെയ്​തതെന്ന്​ പൊലീസ്​ അറിയിച്ചു.

Related Articles

Back to top button