ErnakulamKeralaLatest

കൊച്ചീ നഗരത്തിൽ ഓട്ടോ സർവ്വീസ് ഇനി ഔസ വഴി

“Manju”

ശ്രീജ എസ്

കൊച്ചി: കൊച്ചി നഗരത്തില്‍ ഓണ്‍ലൈന്‍ ഓട്ടോ സര്‍വീസ് ഉടനെയെത്തും. 1000 ഓട്ടോകളാണ് രംഗത്തിറങ്ങുക. ആപ്പിന്റെ പേര് ‘ഔസ’. ലോഗോ പ്രകാശനം നാളെ രാവിലെ പത്തിന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ എറണാകുളം ഗസ്റ്റ് ഹൗസില്‍ നിര്‍വഹിക്കും.എറണാകുളം ഓട്ടോറിക്ഷാ ഡ്രൈവേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് പദ്ധതി നഗരത്തിലെ 60 സ്റ്റാന്‍ഡുകളിലെ ഡ്രൈവര്‍മാര്‍ക്കുള്ള പരിശീലനം കഴിഞ്ഞു. ആലുവ മുതല്‍ പേട്ട വരെയാണ് സര്‍വീസ്. ഊബര്‍, ഓല മാതൃകയില്‍ ആപ്പ് വഴി ബുക്ക് ചെയ്യാം. 3,500 ഓട്ടോകളാണ് സൊസൈറ്റിയുടെ നിയന്ത്രണത്തിലുള്ളത്. അടുത്ത ഘട്ടത്തില്‍ ഈ സംവിധാനത്തെ മെട്രോ, ബസ് സര്‍വീസുകളുമായി ബന്ധിപ്പിക്കാനാകും.

Related Articles

Back to top button