IndiaKeralaLatestThiruvananthapuram

കേരള കാര്‍ഷിക സര്‍വ്വകലാശാലയ്ക്ക് എന്‍എഇഎബി അംഗീകാരം

“Manju”

സിന്ധുമോള്‍ . ആര്‍

തൃശൂര്‍: കേരള കാര്‍ഷിക സര്‍വകലാശാലയ്ക്ക് ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിനു കീഴിലുള്ള ദേശീയ കാര്‍ഷിക വിദ്യാഭ്യാസ അ ക്രഡിറ്റേഷന്‍ ബോര്‍ഡിന്റെ(എന്‍എഇഎബി) അംഗീകാരം ലഭിച്ചു. സര്‍വകലാശാലയ്ക്കും അതിനു കീഴിലുള്ള വിവിധ കോളജുകള്‍ക്കും അക്കാദമിക് പ്രോഗ്രാമുകള്‍ക്ക് തുടര്‍ന്നുള്ള അഞ്ചു വര്‍ഷക്കാലത്തേക്കാണ് അംഗീകാരം ലഭിച്ചത്.
സംസ്ഥാന, കേന്ദ്ര കാര്‍ഷിക സര്‍വകലാശാലകളില്‍ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള ഐസിഎആറിന് കീഴിലുള്ള സ്ഥാപനമാണ് ദേശീയ കാര്‍ഷിക വിദ്യാഭ്യാസ അക്രഡിറ്റേഷന്‍ ബോര്‍ഡ്. 2020 ജനുവരിയില്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് നിയമിച്ച വിദഗ്ധസംഘം സര്‍വകലാശാലയും, ഇതിന് കീഴിലുള്ള കോളേജുകളും സന്ദര്‍ശിച്ച്‌ തയ്യാറാക്കിയ പഠന റിപ്പോര്‍ട്ട്, സ്‌കോര്‍ ബോര്‍ഡ് എന്നിവ വിശദമായി വിലയിരുത്തിയാണ് അംഗീകാരം നല്‍കിയത്. അക്രഡിറ്റേഷന്‍ പ്രക്രിയയില്‍ കാര്‍ഷിക സര്‍വകലാശാലയും അനുബന്ധ കോളേജുകളായ വെള്ളാനിക്കര കാര്‍ഷിക കോളേജ്, വെള്ളാനിക്കര ഫോറസ്ട്രി കോളേജ് എന്നിവയും വെള്ളാനിക്കര കോ-ഓപ്പറേഷന്‍ ആന്‍ഡ് ബാങ്കിംഗ് കോളേജിലെ എം ബി എ പ്രോഗ്രാമും ഉയര്‍ന്ന സ്‌കോര്‍ നേടി.
ഈ കോളേജുകളിലുള്ള ബിരുദ, ബിരുദാനന്തര, പിഎച്ച്‌ഡി പ്രോഗ്രാമുകള്‍ക്കുള്ള അംഗീകാരമാണ് ലഭിച്ചത്. കാര്‍ഷിക സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് രാജ്യത്തുടനീളമുള്ള എഴുപതിലധികം സംസ്ഥാന, കേന്ദ്ര, കാര്‍ഷിക സര്‍വകലാശാലകളില്‍ ഉന്നതപഠനം നടത്തുന്നതിനും, മറ്റ് സംസ്ഥാന കാര്‍ഷിക സര്‍വ്വകലാശാലകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ഇവിടെ ഉന്നതപഠനം നടത്തുന്നതിനും ഈ അംഗീകാരം സഹായകമാകും.

Related Articles

Back to top button