KeralaLatestThiruvananthapuram

സെക്രട്ടേറിയറ്റിലെ തീപിടുത്തം ഷോര്‍ട് സര്‍ക്യൂട്ടല്ല: ഫോറന്‍സിക് റിപ്പോര്‍ട്ട്

“Manju”

സിന്ധുമോള്‍ ആര്‍

സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിലെ തീപിടിത്തം ഷോര്‍ട്‌സര്‍ക്യൂട്ട് മൂലമല്ലെന്നു ഫൊറന്‍സിക് റിപ്പോര്‍ട്ട്. കത്തിയത് ഫയലുകള്‍ മാത്രമാണ്. സാനിറ്റൈസര്‍ ഉള്‍പ്പെടെ മറ്റ് വസ്തുക്കള്‍ കത്തിയില്ല. റിപ്പോര്‍ട്ട് സീലുവച്ച കവറില്‍ തിരുവനന്തപുരം സിജെഎം കോടതിയില്‍ സമര്‍പ്പിച്ചു. ഷോര്‍ട്‌സര്‍ക്യൂട്ടെന്നായിരുന്നു സര്‍ക്കാരിന്റെയും അന്വേഷണസമിതികളുടേയും വിശദീകരണം
സെക്രട്ടേറിയറ്റ് പ്രോട്ടോക്കോള്‍ വിഭാഗത്തിലെ തീപിടിത്തത്തില്‍ സംശയങ്ങള്‍ നിരവധിയായിരുന്നു. സ്വര്‍ണക്കടത്തുകേസില്‍ എന്‍ഐഎ ആവശ്യപ്പെട്ട രേഖകള്‍ പ്രോട്ടോക്കോള്‍ ഓഫിസര്‍ കൊച്ചിയില്‍ നേരിട്ടെത്തിച്ചിരുന്നു. എന്നാല്‍ തീപിടിത്തത്തിനു 3 മണിക്കൂര്‍ മുന്‍പ് ഇതേ ഉദ്യോഗസ്ഥന്‍ ആ ഓഫിസില്‍ എത്തിയിരുന്നതായി എന്‍ഐഎയ്ക്കു വിവരം ലഭിച്ചു. ഓഫിസിലെ മുഴുവന്‍ ഉദ്യോഗസ്ഥരും ക്വാറന്റീനില്‍ പോയിരിക്കെ ഇദ്ദേഹം എന്തിനവിടെ എത്തിയതെന്നതില്‍ ദുരൂഹതയുണ്ട്.
ചുമരില്‍ ഘടിപ്പിച്ച ഫാന്‍ കത്തിയുരുകിയ ശേഷം മാത്രമാണോ ജീവനക്കാര്‍ തീപിടിത്തം അറിഞ്ഞതെന്നു ചോദ്യമുയരുന്നു. സെക്രട്ടേറിയറ്റില്‍ തന്നെയുള്ള അഗ്നിരക്ഷാസേനാ യൂണിറ്റിനെ സംഭവം അറിയിച്ചത് വൈകിയാണോ എന്നും സംശയമുണ്ട്. വൈകിട്ട് 4.45നുണ്ടായ തീപിടിത്തം 5.15നാണ് അണച്ചത്.

Related Articles

Back to top button