KeralaLatestThiruvananthapuram

മോഷ്ടാവെന്നാരോപിച്ച്‌ നാട്ടുകാര്‍ മര്‍ദിച്ച 20കാരന്‍ ആത്മഹത്യക്ക് ശ്രമിച്ചു: പിന്നാലെ യഥാര്‍ഥ കള്ളന്‍ പിടിയില്‍

“Manju”

സിന്ധുമോള്‍ . ആര്‍

കോഴിക്കോട്: മോഷ്ടാവെന്ന് ആരോപിച്ച്‌ ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ച യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത് പൊലീസിന് തലവേദനയാകുന്നു. കൊടുവള്ളി ആറങ്ങോട് കരിമ്പാകുഴിയില്‍ മുഹമ്മദ് ഷഫീഖ് (20) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. കൊടുവള്ളി പഴയ വില്ലേജ് ഓഫീസ് കെട്ടിടത്തില്‍ വെച്ച്‌ കൈയിലെ ഞരമ്പു മുറിച്ചാണ് ഷഫീഖ് ആത്മഹത്യക്ക് ശ്രമിച്ചത്. സ്ത്രീയുടെ ബാഗ് തട്ടിപ്പറിച്ച മോഷ്ടാവെന്നു ആരോപിച്ചാണ് ഒരുസംഘം ആളുകള്‍ യുവാവിനെ മര്‍ദ്ദിച്ചത്.
ആത്മഹത്യക്ക്‌ ഒരുങ്ങുന്നതിന് തൊട്ടുമുമ്പ് ഷഫീക്ക് റെക്കോഡ് ചെയ്ത വീഡിയോയും ഇതിനിടെ പുറത്തു വന്നിരുന്നു. ‘കള്ളനെന്ന് മുദ്രകുത്തി നിരപരാധിയായ തന്നെ മര്‍ദിച്ചവര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കൊടുവള്ളി പോലീസ് സ്റ്റേഷനില്‍ പരാതിനല്‍കിയിരുന്നു. എന്നാല്‍ പരാതിയില്‍ അന്വേഷണം നടത്താനോ കേസെടുക്കാനോ പോലീസ് തയ്യാറായില്ലെന്നും കള്ളനെന്ന് മുദ്രകുത്തിയ തനിക്ക് നാട്ടുകാരുടെ മുഖത്തുനോക്കാന്‍ വിഷമമുണ്ടെന്നും’ വീഡിയോയില്‍ കരഞ്ഞുകൊണ്ടാണ് ഷഫീഖ് പറയുന്നത്.
സെപ്‌റ്റംബര്‍ 20-ന് രാത്രി 7.45-ഓടെയാണ് ബൈക്കിലെത്തിയ ഒരു യുവാവ് പറമ്പത്ത്കാവില്‍വെച്ച്‌ സ്ത്രീയുടെ ബാഗ് തട്ടിപ്പറിച്ച്‌ കടന്നുകളഞ്ഞത്. സുഹൃത്തിനെ പറമ്പത്തുകാവിലെ വീട്ടില്‍കൊണ്ടാക്കി മടങ്ങിവരുമ്പോഴാണ് രണ്ടു യുവാക്കളുടെ നേതൃത്വത്തിലുള്ള സംഘം ഷഫീഖിനെ മര്‍ദിക്കുന്നത്. തലയ്ക്കും കൈയ്ക്കും പരിക്കേറ്റ ഷഫീഖിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഈ ദിവസങ്ങളില്‍ കുന്ദമംഗലത്തും കാരന്തൂരിലും സമാനമായ രീതിയില്‍ ബാഗ് കവര്‍ച്ച നടന്നിരുന്നു. ഇതേത്തുടര്‍ന്ന് മോഷ്ടാവ് ബൈക്കില്‍ സഞ്ചരിക്കുന്ന സി.സി.ടി.വി. ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പോലീസ് തന്നെ പ്രചരിപ്പിച്ചിരുന്നു. പിന്നീട് കൊടുവള്ളി കരീറ്റിപ്പറമ്പ് കാപ്പുമലയില്‍നിന്ന് ബൈക്ക്‌ സഹിതം യഥാര്‍ഥ മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറിയിരുന്നു. തന്നെ മര്‍ദ്ദിച്ചവരെക്കുറിച്ച്‌ കൃത്യമായി സൂചന നല്‍കിയിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്നാണ് ഷഫീഖ് ആരോപിക്കുന്നത്.

Related Articles

Back to top button