IndiaLatest

മിസ്റ്റര്‍ ഇന്ത്യ ജേതാവ് ജഗദീഷ് ലാഡ് കൊവിഡ് ബാധിച്ച്‌ മരിച്ചു

“Manju”

ബറോഡ; പ്രമുഖ രാജ്യാന്തര ബോഡിബില്‍ഡറും മിസ്റ്റര്‍ ഇന്ത്യ ജേതാവുമായിരുന്ന ജഗദീഷ് ലാഡ് (34) കൊവിഡ് ബാധിച്ച്‌ മരിച്ചു. ലോക ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പിലെ വെള്ളി മെഡല്‍ ജേതാവും മിസ്റ്റര്‍ ഇന്ത്യ സ്വര്‍ണ മെ‍ഡല്‍ ജേതാവുമായിരുന്ന ജഗദീഷ് ലാഡ്. ഇദ്ദേഹത്തിന് നാലു ദിവസം മുന്‍പാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് ഓക്സിജന്‍ സഹായം കൊണ്ടാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തിവന്നത്.

ഗുജറാത്തിലെ വഡോദരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 34 വയസ്സുള്ള ജഗദീഷിന് ഭാര്യയും ഒരു മകളുമുണ്ട് ജഗദീഷിന്റെ വിയോഗം ഇന്ത്യന്‍ ബോഡിബില്‍ഡിങ്ങിന് ഒരു തീരാനഷ്ടമാണെന്ന് ജഗദീഷിന്റെ സുഹൃത്തും പേഴ്‌സണല്‍ ട്രെയ്‌നറുമായ രാഹുല്‍ ടര്‍ഫേ പ്രതികരിച്ചു. ​സീനിയര്‍ ബോഡിബില്‍ഡിങ് രംഗത്ത് ജഗദീഷിന്റെ സംഭാവനകള്‍ വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു. ജോലി ആവശ്യത്തിനായി ജന്മനാടായ നവി മുംബൈ വിട്ട് ബറോഡയില്‍ കുടിയേറിയ ജഗദീഷ് ഒരു സ്വകാര്യ ജിമ്മില്‍ ജോലി ചെയ്യുന്നതിനിടെയാണ് കൊവിഡ് ബാധിതനാകുന്നത്.

Related Articles

Check Also
Close
Back to top button