Latest

ബുദ്ധദേബ് ഭട്ടാചാര്യയെ ആശുപത്രിയിലേക്ക് മാറ്റി

“Manju”

ന്യൂഡൽഹി: കൊറോണ സ്ഥിരീകരിച്ച് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യയെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യ നില വഷളായതിനെ തുടർന്നാണ് അദ്ദേഹത്തെ ഇന്ന് രാവിലെ വുഡ്‌ലാൻഡ്‌സ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്.

ബുദ്ധദേബിന്റെ ശരീരത്തിലെ ഓക്‌സിജന്റെ അളവ് താഴ്ന്നതിനെ തുടർന്ന് അദ്ദേഹത്തെ അടിയന്തിരമായി ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു. മറ്റ് അസുഖങ്ങൾ ഉള്ളതിനാലാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ഡോക്ടർമാർ അറിയിച്ചു.

77 കാരനായ ബുദ്ധദേബിനും ഭാര്യയ്ക്കും കഴിഞ്ഞ ആഴ്ചയാണ് കൊറോണ സ്ഥിരീകരിക്കുന്നത്. ഭാര്യയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ബുദ്ധദേബിന് കടുത്ത ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലാഞ്ഞതിനാൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. എന്നാൽ ഇന്ന് രാവിലെയോടു കൂടി അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയായിരുന്നു.

Related Articles

Back to top button