Thrissur

നവീകരിച്ച വില്ലടം എൽ ആർ കെ എ ഗവ ആയുർവേദ ആശുപത്രി നാടിന് സമർപ്പിച്ചു

“Manju”

ബിന്ദുലാൽ തൃശ്ശൂർ

നവീകരിച്ച വില്ലടം എൽ ആർ കെ എ ഗവ ആയുർവേദ ആശുപത്രിയുടെ ഉദ്ഘാടനം ആരോഗ്യ, കുടുംബക്ഷേമ സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിച്ചു. മേയർ അജിത ജയരാജൻ അധ്യക്ഷയായി. കെട്ടിട നിർമ്മാണ കരാറുകാരൻ മിജോയ് മാമ്മുവിനെ കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനിൽകുമാർ ആദരിച്ചു.

2. 60 കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. ഇതിൽ 1 കോടി 60 ലക്ഷം രൂപയുടെ സിവിൽ നിർമ്മാണവും,40 ലക്ഷം രൂപയുടെ ഇലെക്ട്രിക്കൽ വർക്കും ഉൾപ്പെടുന്നു.

പുതിയ കെട്ടിടത്തിൽ 5 പേ വാർഡ് മുറികളും, അതിലൊരെണ്ണം സ്യുട്ട് മുറിയുമാണ്. കൂടാതെ 3 പഞ്ചകർമ്മ തീയേറ്റർ മുറികളും, ലാബ് ഫിസിയോതെറാപ്പി റൂം, പരിശോധന മുറി എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
കിടന്നു ചികിത്സിക്കാൻ സൗകര്യം ഇല്ലാത്തവർക്ക് പഞ്ചകർമ്മ ചികിത്സ ഓപിയായി നടത്തി പോകാനുള്ള സൗകര്യവും ചെയ്തു കൊടുക്കും.
ഇപ്പോൾ നിലവിലുള്ള പഴയ കെട്ടിടത്തിൽ 10 രോഗികൾക്കുള്ള ജനറൽ വാർഡും, കൺസൾട്ടേഷൻ മുറിയും പ്രവർത്തിക്കുന്നുണ്ട്. 2 കോടി രൂപയ്ക്ക് പുറമെ ജനറൽ വാർഡിനായി 60 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനം കൂടി അനുവദിച്ചിട്ടുണ്ട്.

രണ്ടു നിലകളിലായാണ് കെട്ടിടം നിർമ്മിക്കുന്നത്. 3175 ചതുരശ്ര അടി വിസ്തീർണത്തിൽ ഗ്രൗണ്ട് ഫ്ളോറും, ഒന്നാം നിലയും, 2705 ചതുരശ്ര അടിയിൽ രണ്ടാം നിലയും നിർമ്മിച്ചിരിക്കുന്നു. ചടങ്ങിൽ ഡെപ്യൂട്ടി മേയർ റാഫി ജോസ് പി, മുൻ മേയർ അജിത വിജയൻ, ഡി എം ഡോ റീന കെ ജെ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം എൽ റോസി, ഡി പി സി മെമ്പർ വർഗീസ് കണ്ടംകുളത്തി, കൗൺസിലർ ശാന്ത അപ്പു, മെഡിക്കൽ ഓഫീസർ ഡോ സ്‌മിനി മൂഞ്ഞേലി തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button