KeralaLatestThrissur

എടവിലങ്ങ് ഗവ ഹയർസെക്കന്ററി സ്‌കൂളിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

“Manju”

ബിന്ദുലാല്‍ തൃശ്ശൂര്‍
എടവിലങ്ങ് ഗവ ഹയർസെക്കന്ററി സ്‌കൂളിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. നവീകരണ പ്രവർത്തനനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി നിർവ്വഹിച്ചു.

സ്‌കൂളിലെ നവീകരണ പ്രവർത്തനങ്ങൾക്ക് 1,35,00,000 രൂപയാണ് അനുവദിച്ചിരിക്കുന്നത്. കിഫ്ബി യുടെ ധനസഹായത്തോടെ സംസ്ഥാനത്തെ 56 തീരദേശ സർക്കാർ സ്‌കൂളുകളുടെ വികസനമാണ് ലക്ഷ്യമിടുന്നത്.

ജില്ലയിൽ നാല് സ്‌കൂളുകൾക്കാണ് ഇത് വഴി ഫണ്ട് അനുവദിച്ചത്. ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്‌സി കുട്ടിയമ്മ അദ്ധ്യക്ഷ വഹിച്ചു. നിയമസഭാസ്പീക്കർ ശ്രീരാമകൃഷ്ണൻ മുഖ്യാതിഥിയായി.

 

Related Articles

Back to top button