ErnakulamLatest

റിമാൻഡ് പ്രതി മരിച്ച സംഭവം; മരണകാരണം തലയ്‌ക്കേറ്റ ക്ഷതം.

“Manju”

പോസ്റ്റുമോർട്ടം നടപടി പൂർത്തിയായി.

കൊച്ചി: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരിച്ച റിമാൻഡ് പ്രതി ഷഫീക്കിന്റെ പോസ്റ്റുമോർട്ടം പൂർത്തിയായി. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. തലയുടെ മുൻ ഭാഗത്താണ് ക്ഷതമേറ്റിട്ടുള്ളത്. ഇടതു കണ്ണിന് മുകളിൽ മുറിവുണ്ട്. ആന്തരിക രക്തസ്രാവമാണ് മരണത്തിലേക്ക് നയിച്ചത്.

പരിക്കുണ്ടാകാൻ കാരണം വീഴ്ച്ചയാണോ മർദ്ദനമാണോയെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് കാക്കനാട് ജയിലിൽ ഇന്ന് അധികൃതർ പരിശോധന നടത്തിയിരുന്നു. മധ്യമേഖല ജയിൽ ഡി ഐ ജി യുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

വയോധികയെ കബളിപ്പിച്ചു പണവും സ്വർണവും തട്ടിയെന്ന കേസിലാണ് കാഞ്ഞിരപ്പള്ളി വട്ടകപ്പാറ സ്വദേശി ഷെഫീക്കിനെ ഉദയമ്പേരൂർ പോലീസ് അറസ്റ് ചെയ്തത്. കാക്കനാട് ജയിലിൽ കഴിയവേ അപസ്മാരം വന്നതിനെ തുടർന്ന് ഇയാളെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. ഇവിടെ വെച്ച് ഇന്നലെ വൈകുന്നേരമാണ് ഇയാൾ മരിച്ചത്. ജയിലിൽ ഷഫീഖിന് മർദ്ദനമേറ്റതായാണ് ബന്ധുക്കളുടെ ആരോപണം. കസ്റ്റഡി മർദ്ദനമെന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചത്.

Related Articles

Back to top button