InternationalLatest

റഷ്യയെ നേരിടാന്‍ വനിത പട്ടാളത്തെ ഇറക്കി യുക്രൈന്‍

“Manju”

റഷ്യന്‍ സേനയുമായി അഞ്ചുദിവസമായി തുടരുന്ന യുദ്ധത്തില്‍ വനിതകള്‍ക്ക് സായുധസേനയില്‍ സജീവ പങ്കാളിത്തം ഉറപ്പുവരുത്തി യുക്രൈന്‍. യുക്രൈന്‍ സായുധസേനയില്‍ പെണ്‍ പട്ടാളക്കാരുടെ സാന്നിധ്യം 17 ശതമാനമാണ്. സ്വന്തം മണ്ണിലേക്ക് അധിനിവേശം നടത്തുന്ന റഷ്യയെ പ്രതിരോധിക്കുന്നതില്‍ യുക്രൈനിലെ പുരുഷപട്ടാളക്കാര്‍ക്കൊപ്പം തുല്യ പങ്കാണ് വനിതാ സൈനികരും വഹിക്കുന്നത്.

2019 മുതല്‍ പുരുഷ സൈനികര്‍ക്കൊപ്പം സൈനിക കോളജുകളില്‍ ഇവര്‍ക്ക് പഠനം നടത്തുവാനും ഉന്നത റാങ്കുകള്‍ നേടുവാനും യുക്രൈന്‍ അവസരം നല്‍കിയിട്ടുണ്ട്. 2016 മുതലാണ് വനിതാ സൈനികര്‍ക്ക് യുദ്ധമുന്നണിയില്‍ പോരടിക്കാന്‍ യുക്രൈന്‍ അനുവാദം നല്‍കിയത്. അതിന് മുന്‍പ് ഇവര്‍ നേഴ്‌സിംഗ് വിഭാഗത്തിലും സെക്രട്ടറിമാരായും പാചകക്കാരുമൊക്കെയായിട്ടായിരുന്നു സേനയില്‍ തുടര്‍ന്നിരുന്നത്. 2018 ല്‍, നിയമനിര്‍മാണത്തിലൂടെ വനിതകള്‍ക്ക് തുല്യമായ അവകാശങ്ങള്‍ ഇവര്‍ക്ക് നല്‍കിയിരുന്നു.

Related Articles

Back to top button