KeralaLatestThiruvananthapuramThrissur

കൊച്ചിയിൽ കണക്കില്‍പെടാത്ത 88 ലക്ഷം രൂപ പിടികൂടി, പരിശോധയ്ക്കായി ഉദ്യോഗസ്ഥർ എത്തുമ്പോള്‍ പി.ടി തോമസ് എം.എല്‍.എ യും സ്ഥലത്തണ്ടായിരുന്നു

“Manju”

ശ്രീജ.എസ്

കൊച്ചി: ഇടപ്പള്ളിയില്‍ അഞ്ചുമനയിലുള്ള രാജീവന്‍ എന്നയാളുടെ വീട്ടില്‍ നിന്ന് കണക്കില്‍പെടാത്ത 88 ലക്ഷം രൂപ ആദായ നികുതി വകുപ്പ് സംഘം പിടിച്ചെടുത്തു. പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ എത്തുമ്പോള്‍ പി.ടി തോമസ് എം.എല്‍.എ ഈ വീട്ടിലുണ്ടായിരുന്നതായി പറയപ്പെടുന്നു. പരിശോധനയക്ക് ഉദ്യോഗസ്ഥരെത്തിയതോടെ എം.എല്‍.എ തിരികെ പോവുകയും ചെയ്തു.

രാജീവില്‍ നിന്ന് സ്ഥലം വാങ്ങാനെത്തിയ രാധാകൃഷ്ണന്‍ എന്നയാളും സംഭവം നടക്കുമ്പോള്‍ ഈ വീട്ടിലുണ്ടായിരുന്നു. കണക്കില്‍പെടാത്ത പണം ഇയാള്‍ കൊണ്ടുവന്നതാണെന്നാണ് ഉദ്യോഗസ്ഥര്‍ കരുതുന്നത്. എന്നാല്‍ ഈ ഇടപാടില്‍ എം.എല്‍.എയുടെ പങ്ക് വ്യക്തമല്ല.
ഇത് പരിശോധിക്കുമെന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍, രാധാകൃഷ്ണന് ഭൂമിത്തര്‍ക്കം ഉണ്ടായിരുന്നെന്നും ഇത് പരിഹരിക്കാനാണ് എം.എല്‍.എ എത്തിയതെന്നുമാണ് സ്ഥലമുടമയായ രാജീവന്റെ വിശദീകരണം.

സംഭവത്തില്‍ എം.എല്‍.എയുടെ പ്രതികരണം തേടിയെങ്കിലും ഇപ്പോള്‍ മാദ്ധ്യമങ്ങളോട് പ്രതികരിക്കാനില്ലെന്നായിരുന്നു പി.ടി തോമസിന്റെ മറുപടി.

Related Articles

Check Also
Close
Back to top button