KeralaLatestThiruvananthapuram

കിഴക്കന്‍മേഖലക്ക് അഭിമാനമായി മൂന്ന് അധ്യാപകര്‍ക്ക്​ അവാര്‍ഡ്

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

പുനലൂര്‍: അടുത്തടുത്ത മൂന്ന്​ സ്കൂളിലെ പ്രഥമാധ്യാപകരായ മൂന്ന് പേര്‍ക്ക് സംസ്ഥാന അധ്യാപക അവാര്‍ഡ് ലഭിച്ചത് കിഴക്കന്‍മേഖലക്ക് അഭിമാനമായി. കൊല്ലം ജില്ലയില്‍ ലഭിച്ച നാലില്‍ മൂന്ന് അവാര്‍ഡുകളും ആദ്യമായി ഇക്കുറി കിഴക്കന്‍ മേഖലയില്‍ ലഭിച്ചെന്ന പ്രത്യേകതയുമുണ്ട്.

പ്രൈമറി വിഭാഗത്തില്‍ പുനലൂര്‍ വി..യു.പി.എസിലെ പ്രഥമാധ്യാപകന്‍ ബിജു കെ. തോമസ്, ഹൈസ്കൂള്‍ വിഭാഗത്തില്‍ കരവാളൂര്‍ എ.എം.എച്ച്‌.എസിലെ കെ.ജി. തോമസ്, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ വാളക്കോട് എന്‍.എസ്.വി വി.എച്ച്‌.എസ്.എസ് പ്രിന്‍സിപ്പല്‍ എ.ആര്‍. പ്രേംരാജ് എന്നിവരാണ് അവാര്‍ഡിന് അര്‍ഹരായത്.

പുനലൂര്‍: വി.എച്ച്‌.എസ്.ഇ വിഭാഗത്തില്‍ കൊല്ലംമേഖലയില്‍നിന്ന് അധ്യാപക അവാര്‍ഡ് നേടിയ കരുനാഗപ്പള്ളി ദര്‍ശനത്തില്‍ എ.ആര്‍. പ്രേംരാജിന് പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണിത്.

2009 മുതല്‍ വീണ്ടും പ്രോഗ്രാം ഓഫിസര്‍ ഗോകുലം, മെഡിസിറ്റി ഇവരുമായി ചേര്‍ന്ന് മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. വിദ്യാര്‍ഥികളുടെ വ്യക്തിത്വ വികസനത്തിന് നിരവധി പ്രവര്‍ത്തനങ്ങള്‍, സാമൂഹിക പ്രതിബദ്ധതയുള്ള പ്രവര്‍ത്തനം എന്നിവ നടത്തി.വി.എച്ച്‌.സിയുടെ പല സംസ്ഥാന തല പ്രോഗ്രാമുകള്‍ക്കും പ്രധാന ചുമതലകള്‍ വഹിച്ചു ഭാര്യ: രശ്മി (ഹയര്‍ സെക്കന്‍ഡറി അധ്യാപിക). മക്കള്‍: ദേവദത്ത്. (ഡിഗ്രി വിദ്യാര്‍ഥി), കാര്‍ത്തിക(പ്ലസ്‌ ടു).

പുനലൂര്‍: വി..യു.പി.എസില്‍ നടപ്പാക്കിയ പ്രധാന പ്രവര്‍ത്തനങ്ങളാണ് ബിജു കെ. തോമസിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ‘എ​ന്റെ കുട്ടിഎന്ന പഠനപുരോഗതി രേഖ തയാറാക്കി. ക്ലാസ്​ ടീച്ചേഴ്‌സ് ഡയറിയിലൂടെ ക്ലാസ്​ റൂം പഠന പ്രവര്‍ത്തനങ്ങള്‍ ക്രമീകൃതവും സമയബന്ധിതമായും നടക്കുന്നുവെന്നുറപ്പാക്കി.

സംസ്ഥാനതലത്തില്‍ മികച്ച പി.ടി.എക്കുള്ള രണ്ടാം സ്ഥാനം ഈ സ്കൂളിന് ലഭിച്ചിരുന്നു. മികച്ച ബഹിരാകാശ വാരാചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഐ.എസ്.ആര്‍.ഒയുടെ അവാര്‍ഡ് ലഭിച്ചു. സര്‍വശിക്ഷ അഭിയാന്‍ സംഘടിപ്പിച്ച രണ്ട് ദേശീയതല സെമിനാറുകളിലായി മൂന്ന് പ്രബന്ധങ്ങള്‍ അവതരിപ്പിക്കുവാന്‍ അവസരം ലഭിച്ചു. കൃഷി വകുപ്പില്‍ നിന്നും മികച്ച പച്ചക്കറി തോട്ടത്തിനുള്ള പുരസ്‌കാരം, മാര്‍ത്തോമ്മ കോര്‍പറേറ്റ് മാനേജ്‌മെന്‍റിലെ മികച്ച യു.പി. സ്‌കൂളായി തുടര്‍ച്ചയായി ഒമ്പത് തവണ തെരഞ്ഞെടുത്തു.

വാളകം സ്വദേശിയാണ് ബിജു. ഭാര്യ: ഷീലു ജോയി(പ്രധാനാധ്യാപിക, ബഥേല്‍ എം.ടി.എല്‍.പി.എസ്, കുളക്കട).മക്കള്‍: തോംസണ്‍ ബി. മാമൂട്ടില്‍, ഹന്ന ബി. മാമൂട്ടില്‍

പുനലൂര്‍: ക​ര​വാ​ളൂ​ര്‍ എ.​എം.​എം എ​ച്ച്‌.​എ​സി​ല്‍ ജോ​ലി ഏ​റ്റെ​ടു​ത്ത​ശേ​ഷം ചു​രു​ങ്ങി​യ കാ​ല​യ​ള​വി​ല്‍ ന​ട​പ്പാ​ക്കി​യ പ്ര​വ​ര്‍​ത്ത​ന​ത്തി​ന്റെറ ഫ​ല​മാ​ണ് കൊ​ട്ടാ​ര​ക്ക​ര പ​ന​വേ​ലി ക​ല​ങ്ങു​വി​ള​യി​ല്‍ കെ.​ജി. തോ​മ​സി​ന് ല​ഭി​ച്ച അ​ധ്യാ​പ​ക പു​ര​സ്കാ​രം.

ഭാ​ര്യ: ലി​ജി​സൂ​സ​ന്‍ ജോ​ണ്‍ (പ്ര​ധാ​നാ​ധ്യാ​പി​ക സെ​ന്‍​റ് ജോ​ണ്‍​സ് യു.​പി.​എ​സ് ഉ​ള​നാ​ട്). മ​ക്ക​ള്‍: ശി​ല്‍​പ സൂ​സ​ന്‍ തോ​മ​സ് (ബി.​ഡി.​എ​സ് വി​ദ്യാ​ര്‍​ഥി), സാ​ന്ദ്ര മ​റി​യം തോ​മ​സ് (പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​നി.)

കുണ്ടറ: ക്ലാസ്​ മുറിയിലും കലോത്സവവേദിയിലും കായികമുറ്റത്തും കളിയരങ്ങിലും എവിടെയും ഓടിനടക്കുന്ന ജയിംസിന്​ സംസ്​ഥാന അധ്യാപക അവാര്‍ഡ് ലഭിക്കുമ്പോള്‍ അത് അര്‍ഹതയുടെ അംഗീകാരമാകുന്നു. കുണ്ടറ കിഴക്കേകല്ലട ചിറ്റുമല സി.വി.കെ.എം ഹയര്‍ സെക്കന്‍ഡറി സ്​കൂളിലെ സംസ്​കൃത അധ്യാപകനാണ് ജെയിംസ്​.

കുണ്ടറ പെരുമ്പുഴ തുണ്ടുവിള പുത്തന്‍വീട്ടില്‍ സി. ഡാനിയേലിെന്‍റയും മേരിയുടെയും മകനാണ്. ഭാര്യ: ജിബിമോള്‍ വര്‍ഗീസ്​.

Related Articles

Back to top button