InternationalLatest

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം ഡിസംബറില്‍

“Manju”

ശ്രീജ.എസ്

 

സിഡ്‌നി: കോവിഡ്-19 പ്രതിസന്ധി ഒഴിഞ്ഞാല്‍ ഡിസംബറില്‍ ഇന്ത്യ – ഓസ്‌ട്രേലിയ ക്രിക്കറ്റ് പരമ്പരയ്ക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. പരമ്പര നടക്കുകയാണെങ്കില്‍ ആദ്യ ടെസ്റ്റിന് ബ്രിസ്‌ബെയ്ന്‍ വേദിയാകും. 2020-2021 സീസണിലെ അന്താരാഷ്ട്ര മത്സരക്രമം ഈ ആഴ്ച ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രഖ്യാപിക്കും.

നാലു ടെസ്റ്റുകളടങ്ങിയ പരമ്പര ഡിസംബര്‍ മൂന്നിന് ആരംഭിക്കുമെന്നാണ് സൂചന. പരമ്പരയുടെ സമയക്രമത്തിന്റെ കാര്യത്തില്‍ ബിസിസിഐയും ക്രിക്കറ്റ് ഓസ്‌ട്രേലിയയും തമ്മില്‍ ധാരണയായതായി റിപ്പോര്‍ട്ട്. പക്ഷേ ഓസ്‌ട്രേലിയയിലെ കോവിസ് സാഹചര്യം അനുസരിച്ചിരിക്കും പരമ്പര നിഞ്ചയിക്കുന്നത്.

അഡ്ലെയ്ഡ്, മെല്‍ബണ്‍, സിഡ്നി എന്നിവയായിരിക്കും മറ്റു ടെസ്റ്റുകളുടെ വേദികള്‍. ബോക്സിങ് ഡേ ടെസ്റ്റ് ഡിസംബര്‍ 26 മുതല്‍ മെല്‍ബണിലായിരിക്കും. പരമ്പരാഗതമായി ബോക്സിങ് ഡേ ടെസ്റ്റുകള്‍ ഇതേ വേദിയിലാണ് നടക്കാറ്. അഡ്‌ലെയ്ഡില്‍ വെച്ച് നടക്കുന്ന മത്സരം ഡേ-നൈറ്റ് ടെസ്റ്റായിരിക്കുമെന്നും സൂചനയുണ്ട്. ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യ പിങ്ക് ബോള്‍ ടെസ്റ്റ് കളിക്കുമെന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button