India

പൊതുജനങ്ങളിൽ നിന്നും നിർദ്ദേശങ്ങൾ ക്ഷണിച്ചു

“Manju”

ബിന്ദുലാൽ തൃശ്ശൂർ

റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
വിദേശങ്ങളിൽ ആയിരിക്കെ അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസ് (IDP) പുതുക്കുന്നതും ആയി ബന്ധപ്പെട്ട വ്യവസ്ഥകളിലെ ഭേദഗതികളിൽ, പൊതുജനങ്ങളിൽ നിന്നും നിർദ്ദേശങ്ങൾ ക്ഷണിച്ചു
വിദേശങ്ങളിൽ ആയിരിക്കെ അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റ് കാലാവധി കഴിഞ്ഞവർക്ക് അത് പുതുക്കി നൽകുന്നതുമായി ബന്ധപ്പെട്ട്, 1989 ലെ കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ വരുത്തേണ്ട ഭേദഗതി സംബന്ധിച്ച് പൊതുജനങ്ങളിൽനിന്നും നിർദ്ദേശങ്ങൾ ക്ഷണിച്ചു. കേന്ദ്ര ഉപരിതല ഗതാഗത ദേശീയപാത മന്ത്രാലയം ഇത് സംബന്ധിച്ച കരട് വിജ്ഞാപനം(GSR 624(E)) 2020 ഒക്ടോബർ 7 ന് പുറത്തിറക്കി

വിദേശങ്ങളിൽ സഞ്ചരിക്കുന്നവർക്ക് യാത്രാ കാലയളവിനിടയിൽ അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റ് കാലാവധി കഴിഞ്ഞാൽ യാത്രക്കിടെ അത് പുതുക്കുന്നതിന് സംവിധാനം ഇല്ലെന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു.

പൗരൻമാർക്ക് ഇത് അനുവദിക്കുവാൻ ഉള്ള പ്രത്യേക ഭേദഗതി 1989 ലെ കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ വരുത്തുന്നത് ലക്ഷ്യമിട്ടുള്ളതാണ് പുതിയ ശിപാർശ.

ആവശ്യക്കാർക്ക് അതത് ഇന്ത്യൻ നയതന്ത്ര കാര്യാലയ പോർട്ടലുകളിലൂടെ അപേക്ഷിക്കാവുന്നതാണ്. അപേക്ഷകൾ ‘വാഹനി’ലൂടെ അതത് ആർടിഒ കൾക്ക് കൈമാറും

അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റിനായി അപേക്ഷിക്കുന്നവർ മെഡിക്കൽ സർട്ടിഫിക്കറ്റ്, സാധുതയുള്ള വിസ എന്നിവ ഹാജരാക്കണം എന്ന നിബന്ധന നീക്കാനും ലക്ഷ്യമിടുന്നു. സാധുതയുള്ള ഡ്രൈവിംഗ് ലൈസൻസ് കൈവശമുള്ളവർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് വേണ്ടത് ഇല്ല എന്നത് കണക്കിലെടുത്താണ് ഈ നടപടി

കൂടാതെ,

വിസ ഓൺ അറൈവൽ സംവിധാനമുള്ള രാഷ്ട്രങ്ങളിലേക്ക് യാത്ര നടത്തുന്നവർ അന്താരാഷ്ട്ര ഡ്രൈവിംഗ് അനുമതിക്ക് അപേക്ഷിക്കുന്ന സമയം, കൈവശം വിസ ഇല്ലാത്തത് മൂലമുള്ള പരിമിതികൾ ഒഴിവാക്കാനും ഇതിലൂടെ സാധിക്കും

വിജ്ഞാപനം പുറത്തിറങ്ങി 30 ദിവസത്തിനുള്ളിൽ

പൊതുജനങ്ങൾക്ക് തങ്ങളുടെ നിർദ്ദേശങ്ങൾ കേന്ദ്ര ഉപരിതല ഗതാഗത ദേശീയപാത മന്ത്രാലയ ജോയിന്റ സെക്രട്ടറിക്ക് സമർപ്പിക്കാവുന്നതാണ്

വിലാസം

ജോയിൻ സെക്രട്ടറി(MVL, UT, &Toll)

, മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്‌പോർട്ട് & ഹൈവേയ്സ്

ട്രാൻസ്പോർട്ട് ഭവൻ, പാർലമെന്റ് സ്ട്രീറ്റ് ന്യൂഡൽഹി 1 1 0 0 0 1

ഇമെയിൽ വിലാസം: [email protected]

Related Articles

Back to top button