IndiaLatest

റോഡ് വികസന പദ്ധതി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും

“Manju”

Image result for റോഡ് വികസന പദ്ധതി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും

ശ്രീജ.എസ്

ഗുവാഹട്ടി : അസ്സമില്‍ പുതുതായി ആരംഭിക്കുന്ന റോഡ് വികസന പദ്ധതി ഞായറാഴ്ച നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നേരിട്ടെത്തിയാണ് അദ്ദേഹം ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കുക.

സംസ്ഥാന സര്‍ക്കാരിന്റെ വികസന നയമായ അസ്സം മാലയ്ക്ക് കീഴിലാണ് റോഡ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. 7,700 കോടി രൂപയുടേതാണ് പദ്ധതി. രണ്ട് മെഡിക്കല്‍ കോളേജുകള്‍ക്കും അദ്ദേഹം തറക്കല്ലിടും. ചരൈലി ചാരാദിയോ എന്നിവിടങ്ങളിലാണ് സര്‍ക്കാര്‍ പുതുതായി മെഡിക്കല്‍ കോളേജ് നിര്‍മ്മിക്കുന്നത്.

അസ്സമിലെ ധെകിയജുലിയിലാണ് വിപുലമായ ഉദ്ഘാടന പരിപാടി സംഘടിപ്പിക്കുന്നത്. വെള്ളിയാഴ്ച സ്ഥലത്തെത്തിയ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തി. പ്രധാനമന്ത്രിയുടെ വരവിനായി അസ്സം ജനത അക്ഷമരായി കാത്തിരിക്കുകയാണെന്ന് സോനോവാള്‍ പറഞ്ഞു.

Related Articles

Back to top button