IndiaKeralaLatestThiruvananthapuram

കോവിഡ് : കേരളത്തിന് ആശ്വാസവും അഭിനന്ദനവുമായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം: കോവിഡ് , കേരളത്തിന് ആശ്വാസ വാര്‍ത്ത. അഭിനന്ദനവുമായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ . സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നുണ്ടെങ്കിലും ആശ്വാസമായി മരണനിരക്കെന്ന് റിപ്പോര്‍ട്ട്. വെറും 0.36 ശതമാനമാണ് കോവിഡ് മരണനിരക്ക്. ആരോഗ്യ പ്രവര്‍ത്തകരെ ഇക്കാര്യത്തില്‍ അഭിനന്ദിക്കുന്നുവെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ പറഞ്ഞു. അതേസമയം തന്നെ ജനങ്ങള്‍ പുറത്തിറങ്ങി രോഗം വരുത്തിവെച്ച്‌ ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കരുതെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. ആരോഗ്യ പ്രവര്‍ത്തകരുടെ അക്ഷീണമായ പ്രവര്‍ത്തനം കാരണമാണ്, മരണനിരക്ക് കേരളത്തില്‍ കുറയ്ക്കാന്‍ സാധിച്ചത്. ഇത്രയും കേസുകള്‍ വന്നിട്ടും മരണനിരക്ക് കൂടിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.

കേരളത്തില്‍ രോഗം കൂടുന്നത് ആശങ്ക തന്നെയാണ്. പക്ഷേ ഏറ്റവും വലിയ കാര്യം, മരണനിരക്ക് കുറയ്ക്കുക തന്നെയാണ്. അതിലൂടെ മാത്രമേ പരമാവധി ആളുകളെ രക്ഷിക്കാന്‍ സാധിക്കൂ. അതാണ് കേരളത്തിന്റെ ആരോഗ്യ മേഖല ലക്ഷ്യമിടുന്നത്. ഞങ്ങളുടെ മരണനിരക്ക് 0.4 ശതമാനത്തില്‍ താഴെയാണ് ഇപ്പോഴും. മരണനിരക്ക് ലോകത്തെ തന്നെ ഏറ്റവും കുറഞ്ഞതാണെന്നും ശൈലജ പറഞ്ഞു. കേരളത്തില്‍ ജനുവരി 30നാണ് ആദ്യ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്തെ തന്നെ ആദ്യ കോവിഡ് കേസായിരുന്നു ഇത്. വുഹാനില്‍ നിന്ന് വന്ന യുവതിക്കായിരുന്നു കോവിഡ്. പിന്നീട് രണ്ട് പേര്‍ കൂടി എത്തി. ഇവരെല്ലാം ചികിത്സയിലൂടെ രോഗം ഭേദമാക്കുകയും ചെയ്തു. ഓണത്തിന്റെ സമയത്ത് ജനങ്ങള്‍ക്ക് നല്‍കിയ മുന്നറിയിപ്പ് പാലിച്ചില്ലെന്നും, അതാണ് കോവിഡ് കേസുകളുടെ വര്‍ധനയ്ക്ക് കാരണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

Related Articles

Back to top button