IndiaLatest

ഒളിംമ്പിക്സ് യോഗ്യത നേടി ഗുസ്‌തി താരം സീമ ബിസ്‌ല

“Manju”

ടോക്കിയോ ഒളിംമ്പിക്സിന് യോഗ്യത നേടി ഒരു ഇന്ത്യന്‍ ഗുസ്തി താരം കൂടി. ഇന്ത്യയുടെ വനിതാ ഗുസ്തി താരം സീമ ബിസ്‌ലയാണ് വരാനിരിക്കുന്ന ഒളിംമ്പിക്സിന് യോഗ്യത നേടിയത്. 50 കിലോ വിഭാഗത്തില്‍ ബള്‍ഗേറിയയില്‍ നടന്ന ലോക ഗുസ്തി യോഗ്യത മത്സരത്തിലാണ് സീമ നേട്ടം സ്വന്തമാക്കിയത്. സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയാണ് അവരുടെ ഔദ്യോഗിക പേജിലൂടെ സീമയുടെ നേട്ടം പുറത്തു വിട്ടത്.

ഒളിമ്പിക്സ് യോഗ്യത നേടുന്ന ഇന്ത്യയുടെ എട്ടാമത്തെ താരവും നാലാമത്തെ വനിതാ താരവുമാണ് സീമ. രവി ദഹിയ (57കിലോ), ബജ്‌രംഗ് പൂനിയ(65കിലോ ) ദീപക് പൂനിയ (86 കിലോ) എന്നിവര്‍ പുരുഷ വിഭാഗത്തിലും വിനേഷ് ഫോഗാട്ട്(53 കിലോ ), അന്‍ഷു മാലിക്(57കിലോ), സോനം മാലിക്(62കിലോ), സുമിത് മാലിക്(125 കിലോ) എന്നിവരാണ് സീമയ്ക്ക് മുന്‍പ് യോഗ്യത നേടിയ താരങ്ങള്‍ .

Related Articles

Back to top button