Uncategorized

ജീവനക്കാരിക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ആറ്റിങ്ങൽ ആർ.റ്റി.ഒ ഓഫീസ് താൽക്കാലികമായി അടച്ചു

“Manju”

 

അറ്റിങ്ങൽ ആ.റ്റി.ഒ ഓഫീസിലെ ചിറയിൻകീഴ് സ്വദേശി ജീവനക്കാരിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവിടെ ഓഫീസ് അസിസ്റ്റന്റായാണ് ഇവർ ജോലി ചെയ്യുന്നത്. ഈ മാസം 9 നാണ് ഇവർ അവസാനമായി ജോലിക്കെത്തിയത്. കഴിഞ്ഞ ദിവസം ഇവരുടെ ഭർത്താവിന് രോഗം ബാധിച്ചിരുന്നു. തുടർന്ന് ഇവർക്ക് രോഗലക്ഷണം ഉണ്ടായതിനാൽ പരിശോധിക്കുകയും രോഗം സ്ഥിരീകരിക്കുകയും ആയിരുന്നു. ഇവരെ ഹോം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. നിലവിൽ 34 പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. ഇതിൽ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരെ കർശന ഹോം ക്വാറന്റൈനിൽ പ്രവേശിക്കാൻ ആരോഗ്യ വിഭാഗം നിർദ്ദേശിച്ചു. ഇന്നു മുതൽ 3 ദിവസത്തേക്ക് ആർ.റ്റി.ഒ ഓഫീസ് അടച്ചിടാൻ നിർദേശിച്ചു.

Related Articles

Back to top button