India

ബഹിരാകാശ രംഗത്തെ മുന്നേറ്റത്തിൽ ഇന്ത്യയിലെ സ്വകാര്യ മേഖലയും ഇസ്റോയും സഹയാത്രികരാകും: ഡോ. ജിതേന്ദ്ര സിംഗ്

“Manju”

ഇസ്‌റോയിലെ സൗകര്യങ്ങൾ സ്വകാര്യമേഖലയ്ക്ക് കൂടി തുറന്നു കൊടുക്കാൻ ഒരുങ്ങുകയാണെന്ന് കേന്ദ്ര ബഹിരാകാശ-ആണവോർജ്ജ സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടപ്പാക്കിയ നൂതന പരിഷ്‌ക്കാരങ്ങൾ ഗ്രഹ പര്യവേക്ഷണം, ബഹിരാകാശ യാത്ര തുടങ്ങിയ മേഖലകളിലെ ഭാവിപദ്ധതികളിൽ സ്വകാര്യ മേഖലയ്ക്കും അവസരം നൽകുമെന്ന് ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. സ്വകാര്യ കമ്പനികൾക്ക് ഉപഗ്രഹ വിക്ഷേപണങ്ങളിലും ബഹിരാകാശ അധിഷ്ഠിത പ്രവർത്തനങ്ങളിലും തുല്യ അവസരം ഒരുക്കും.

പുതിയ പരിഷ്കാരങ്ങൾ, രാജ്യത്തെ ബഹിരാകാശ സംബന്ധിയായ പ്രവർത്തനങ്ങളെ “വിതരണ അധിഷ്ഠിത മാതൃകയിൽ” (Supply Based Model) നിന്ന് “ആവശ്യകത അധിഷ്ഠിത മാതൃകയിലേക്ക്” (Demand Based Model) പരിവർത്തനം ചെയ്യുമെന്നും ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. ഇന്ത്യൻ നാഷണൽ സ്പേസ് പ്രൊമോഷൻ ആന്റ് ഓതറൈസേഷൻ സെന്റർ (IN-SPACe) എന്ന പേരിൽ, ഒരു സംവിധാനം സൃഷ്ടിക്കപ്പെടുന്നതോടെ ഇസ്രോയുടെ സൗകര്യങ്ങളും മറ്റ് സാങ്കേതിക ആസ്തികളും സ്വകാര്യമേഖലയ്ക്ക് അവരുടെ ശേഷി മെച്ചപ്പെടുത്തുന്നതിന് ഉപയോഗിക്കാൻ കഴിയും.

സ്വകാര്യ വ്യവസായങ്ങൾക്ക് ഇത്തരത്തിലുള്ള സൗകര്യങ്ങൾ പ്രയോജനപ്പെടുത്താനുള്ള അപേക്ഷ സമർപ്പിക്കാൻ ഒരു വെബ് ലിങ്ക് തയ്യാറായിട്ടുണ്ടെന്നും ഡോ. ജിതേന്ദ്ര സിംഗ് അറിയിച്ചു. ഇത് വഴി ലഭിക്കുന്ന അപേക്ഷകൾ ഉന്നതതല സമിതി പരിശോധിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളും.

Related Articles

Back to top button