IndiaLatest

ഇന്ത്യന്‍ ഹോക്കി ഇതിഹാസം മൈക്കള്‍ കിന്‍ഡോ അന്തരിച്ചു

“Manju”

സിന്ധുമോൾ. ആർ

റൂര്‍ക്കല: ഇന്ത്യന്‍ ഹോക്കി ഇതിഹാസവും 1972-ല്‍ മ്യൂണിക്കില്‍ വെങ്കല മെഡല്‍ നേടിയ ടീമിലെ അംഗവുമായിരുന്ന മൈക്കല്‍ കിന്‍ഡോ (73) അന്തരിച്ചു. വ്യാഴാഴ്ച ഒഡിഷയിലെ റൂര്‍ക്കേലയിലെ സ്വവസതിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലമായി അസുഖബാധിതനായിരുന്നു.

1972ല്‍ മ്യൂണിക് ഒളിംപിക്‌സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീമില്‍ അംഗമായിരുന്നു. 1975ല്‍ ക്വാലലംപുരില്‍ ലോകകപ്പ് കിരീടം ചൂടിയ ഇന്ത്യന്‍ ടീമിലും അംഗമായിരുന്നു. ഫൈനലില്‍ പാക്കിസ്ഥാനെ തകര്‍ത്താണ് കന്നി ലോകകപ്പ് സ്വര്‍ണ മെഡല്‍ ഇന്ത്യ നേടിയത്. രാജ്യം അര്‍ജുന പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്. ഭാര്യയും രണ്ട് മക്കളുമുണ്ട്.

Related Articles

Back to top button