IndiaLatest

സ്മോഗ് ടവര്‍ നിര്‍മാണം 10 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആനന്ദ് വിഹാറില്‍ സ്ഥാപിക്കുന്ന വായുമലിനീകരണം കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള സ്‌മോഗ് ടവറിന്റെ നിര്‍മ്മാണം 10 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്.

സ്‌മോഗ് ടവര്‍ സ്ഥാപിക്കാന്‍ 10 മാസമെടുക്കുമെന്നും ഈ സമയപരിധി കുറയ്ക്കാന്‍ അധികൃതര്‍ക്ക് സാധിക്കില്ലെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദത്തിനിടെ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് കോടതി ഉത്തരവ്.

ഐ.ഐ.ടി. ബോംബെയുടെ മേല്‍നോട്ടത്തിലുള്ള സ്‌മോഗ് ടവറിന്റെ നിര്‍മാണച്ചെലവ് സര്‍ക്കാരാണ് വഹിക്കുന്നത്. പദ്ധതിയില്‍നിന്ന് പിന്‍വാങ്ങുമെന്ന് ഐ.ഐ.ടി. ബോംബെ മുമ്പ് സൂചന നല്‍കിയിരുന്നു.

ഇതിനെതിരെ സുപ്രീംകോടതി രംഗത്തുവരുകയും ഐ.ഐ.ടി. ബോംബെയ്‌ക്കെതിരെ നടപടിയെടുക്കുമെന്ന് താക്കീത് നല്‍കുകയും ചെയ്തിരുന്നു. മൂന്നുമാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കണമെന്നായിരുന്നു ജനുവരി 13നുള്ള കോടതിയുടെ ഉത്തരവ്. 18.52 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്.

Related Articles

Back to top button