IndiaLatest

ഭീകരതയില്‍ പടുത്തുയര്‍ത്തുന്ന സാമ്രാജ്യങ്ങൾ നിലനില്‍ക്കില്ല – പ്രധാനമന്ത്രി

“Manju”

ന്യൂദല്‍ഹി : ഭീകരത അടിസ്ഥാനമാക്കി പടുത്തുയര്‍ത്തുന്ന ഒരു സാമ്രാജ്യവും ദീര്‍ഘകാലം നിലനില്‍ക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മനുഷ്യത്വത്തെ എല്ലാ കാലത്തേക്കും അടിച്ചമര്‍ത്താന്‍ ഇവര്‍ക്ക് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്ത് സോമനാഥ് ക്ഷേത്രത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
സോമനാഥ ക്ഷേത്രം പലതവണ തകര്‍ക്കപ്പെട്ടു. അതിന്റെ നിലനില്‍പ്പ് തന്നെ ഇല്ലാതാക്കാനും നിരവധി തവണ ശ്രമങ്ങളുണ്ടായി. എന്നാല്‍ ഓരോ തവണയും ക്ഷേത്രം ആക്രമണങ്ങളെ മറികടന്ന് ഉയര്‍ന്നുവന്നു. അതിലൂടെ ക്ഷേത്രം നമുക്കെല്ലാം ആത്മവിശ്വാസം നല്‍കുന്നുവെന്നും മോദി പറഞ്ഞു.
ലോകത്ത് ടൂറിസം ഭൂപടത്തില്‍ 65ാം സ്ഥാനത്തായിരുന്നു 2013 ല്‍ രാജ്യമുണ്ടായിരുന്നത്. എന്നാല്‍ 2019 ല്‍ ട്രാവല്‍ ആന്റ് ടൂറിസം കോംപറ്റീറ്റീവ്നെസ് ഇന്റക്‌സില്‍ ഇന്ത്യ 34ാം സ്ഥാനത്തേക്ക് ഉയര്‍ന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button