KeralaLatestThiruvananthapuram

കഴക്കൂട്ടം-മുക്കോല ദേശീയപാത ഇന്ന് നാടിന് സമര്‍പ്പിക്കും.

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: ദേശീയപാത 66 ന്റെ ഭാഗമായ പ്രവൃത്തി പൂര്‍ത്തീകരിച്ച കഴക്കൂട്ടം-മുക്കോല (1120.86 കോടി, 26.8 കി.മീ) ദേശീയപാത ചൊവ്വാഴ്ച (ഒക്ടോബര്‍ 13) രാവിലെ 11.30 മണിക്ക് വീഡിയോ കോണ്‍ഫറിംഗ് മുഖേന കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിധിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും സംയുക്തമായി നാടിന് സമര്‍പ്പിക്കും. കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍, പൊതുമരാമത്തും രജിസ്ട്രേഷനും മന്ത്രി ജി. സുധാകരന്‍ എന്നിവര്‍ മുഖ്യാതിഥിയായിരിക്കും. ദേശീയപാത 66 ആറുവരിയായി വികസിപ്പിക്കുന്നതിന്റെ നിര്‍മ്മാണോദ്ഘാടനവും ചടങ്ങില്‍ നിര്‍വഹിക്കും.

കാസര്‍കോട് ജില്ലയിലെ തലപ്പാടി-ചെങ്ങള (1981.07 കോടി, 39 കി.മീ), ചെങ്ങള-നീലേശ്വരം (1746.45 കോടി, 37.27 കി.മീ), കാസര്‍കോട്, കണ്ണൂര്‍ ജില്ലകള്‍ ഉള്‍പ്പെടുന്ന പെരോള്‍-തളിപ്പറമ്പ് (3041.65 കോടി, 40.11 കി.മീ) കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് – മുഴപ്പിലങ്ങാട് (2714.60 കോടി, 29.95 കി.മീ), കോഴിക്കോട് ജില്ലയിലെ പാലൊളി, മൂരാട് പാലങ്ങള്‍ (210.21 കോടി, 2.1 കി.മീ), ആറുവരിയായി പുനര്‍നിര്‍മ്മിക്കല്‍, വടകര-അഴിയൂര്‍-വെങ്ങളം, കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കോഴിക്കോട് ബൈപാസ് (1853.42 കോടി, 28.4 കി.മീ) എന്നീ റീച്ചുകളുടെ നിര്‍മ്മാണോദ്ഘാടനവും ഇതോടൊപ്പം നിര്‍വഹിക്കുമെന്ന് നിധിന്‍ ഗഡ്കരിയുടെ ഓഫീസ് അറിയിച്ചതായി പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ അറിയിച്ചു.

Related Articles

Back to top button