KeralaLatest

ഗുരുമിത്രന്‍ സ്വാമിയ്ക്ക് സ്മരണാഞ്ജലിയര്‍പ്പിച്ചു.

“Manju”

പോത്തന്‍കോട് : ജനനം, മരണം, ജീവിതം, ശൂന്യത, ദൈവമേ.. തുടങ്ങിയ മൂന്നക്ഷരങ്ങളുടെ ഇടയിലൂടെയുള്ള സഞ്ചാരമാണ് ഓരോ മനുഷ്യന്റെയും ജീവിതം. ഈ കാലയളവില്‍ നാം സമൂഹത്തില്‍, ജനമനസ്സുകളില്‍ വരുത്തുന്ന സ്വാധീനമാണ് നമ്മുടെ ജീവിതത്തെ വിലയിരുത്തപ്പെടുന്നത്. ഗുരുജ്യോതിയില്‍ ലയിച്ച സ്വാമി ഗുരുമിത്രന്‍ ജ്ഞാനതപസ്വി എല്ലാ അര്‍ത്ഥത്തിലും ഗുരുവിന്റെ ആശയങ്ങളെ നെഞ്ചേറ്റി പ്രവര്‍ത്തിച്ച വ്യക്തിയാണ്. ഗുരുജ്യോതിയില്‍ അണഞ്ഞ ആശ്രമം ഓര്‍ഗൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രന്‍ ജ്ഞാന തപസ്വിയുടെ 41-ാം പ്രാര്‍ത്ഥനാദിനം സ്മരണ്ഞാജലി ദിവസമായ ഇന്ന് (9-7-2023 ഞാറാഴ്ച) ആശ്രമം സഹകരണ മന്ദിരത്തില്‍ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി. ഗുരുമിത്രന്‍ സ്വാമിയ്ക്ക് ആശ്രമമായിരുന്നു എല്ലാം. മൂന്നാമത്തെ വയസ്സില്‍ ആശ്രമത്തിലെത്തി അന്നുമുതല്‍ ഗുരുവിങ്കല്‍ അര്‍പ്പിച്ച് ആപദത്തില്‍ തന്നെ സമര്‍പ്പിച്ചതായിരുന്നു അദ്ദേഹത്തിന്റെ ജീവിതമെന്നും സ്വാമി അനുസ്മരിച്ചു.
രാവിലെ 8 മണിക്ക് സഹകരണമന്ദിരത്തില്‍ ചേര്‍ന്ന സ്മരണാഞ്ജലിയ്ക്ക് ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി അദ്ധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ വൈസ് പ്രസിഡന്റ് സ്വാമി നിര്‍മ്മോഹാത്മ ജ്ഞാനതപസ്വി, ജനനി കൃപ ജ്ഞാനതപസ്വിനി, അഡ്വൈസറി കമ്മിറ്റി പേട്രണ്‍മാരായ ‍ ഡോ.റ്റി.എസ്. സോമനാഥന്‍, ഡി.എം. കിഷോര്‍, ഡോ.കെ.എൻ.വിശ്വംഭരൻ, അഡ്വൈസര്‍ സബീര്‍ തിരുമല, മെഡിക്കല്‍ സൂപ്രണ്ട് ആയുര്‍വേദ ഡോ.ബി.രാജ് കുമാര്‍, അഡീഷണല്‍ ജനറല്‍ കണ്‍വീനര്‍ വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം പി.പി.ബാബു, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഓഫീസ് ഓഫ് ദി ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ.എ. മുരളീധരന്‍. ആര്‍ട്സ് & കള്‍ച്ചര്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എം.പി. പ്രമോദ്, ശാന്തിഗിരി ഹെല്‍ത്ത്കെയര്‍ & റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ജ്യോതി ഉദയഭാനു എന്നിവര്‍ സംസാരിച്ചു. സീനിയര്‍ ജനറല്‍ മാനേജര്‍മാരായ‍ ഡി.പ്രദീപ് കുമാര്‍ സ്വാഗതവും റ്റി.കെ. ഉണ്ണികൃഷ്ണപ്രസാദ് കൃതജ്ഞത രേഖപ്പെടുത്തി. 11.00 മണിക്ക് പ്രാര്‍ത്ഥനാ ചടങ്ങുകളും പ്രസാദവിതരണവും അന്നദാനവും നടന്നു.

Related Articles

Back to top button