KeralaLatest

അടുത്ത മാസം 12 ദിവസം ബാങ്കുകള്‍ക്ക് അവധി; ജൂണിലെ ബാങ്ക് അവധി ദിനങ്ങള്‍

“Manju”

സാധാരണക്കാരന്റെ ദൈനംദിന ജീവിതത്തില്‍ ബാങ്കിംഗ് സ്ഥാപനങ്ങള്‍ പരമപ്രധാനമായ പങ്ക് വഹിക്കുന്നുണ്ട്. പണം പിൻവലിക്കല്‍ മുതല്‍ ഡ്രാഫ്റ്റുകള്‍ എടുക്കുന്നത് വരെ വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോക്താക്കള്‍ക്ക് ബാങ്കില്‍ നേരിട്ട് തന്നെ പോകേണ്ടി വരാറുണ്ട്.

ഇതിനിടെ 2000 രൂപ നോട്ടുകള്‍ കൈവശമുള്ളവര്‍ അത് മാറ്റി പകരം നോട്ടുകള്‍ കൈപ്പറ്റാൻ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) കഴിഞ്ഞ ആഴ്ച ഉത്തരവിറക്കിയിരുന്നു. ഈ നോട്ടുകള്‍ കൈമാറ്റം ചെയ്യുന്നതിനുള്ള സമയപരിധി 2023 സെപ്റ്റംബര്‍ 30-ന് അവസാനിക്കും. 2000 രൂപ നോട്ട് എക്‌സ്‌ചേഞ്ച് ചെയ്യാനുള്ള ഈ അവസരം പ്രയോജനപ്പെടുത്തുന്നതിന് ആര്‍ബിഐ മതിയായ സമയം നല്‍കിയിട്ടുണ്ട്. എങ്കിലും ജൂണ്‍ മാസത്തിലെ ബാങ്ക് അവധി ദിനങ്ങളെക്കുറിച്ച്‌ അറിയാം.

ഉപഭോക്താക്കളുടെ സൗകര്യത്തിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഓരോ മാസവും ബാങ്ക് അവധി ദിവസങ്ങളുടെ ഒരു ലിസ്റ്റ് പുറത്തിറക്കാറുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ ആചരിക്കുന്ന ഉത്സവങ്ങളുടെയും സുപ്രധാന വിശേഷ ദിവസങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ അവധി ദിനങ്ങള്‍ നിര്‍ണയിക്കുന്നത്. ജൂണ്‍ മാസത്തില്‍ പതിവ് വാരാന്ത്യ അവധികള്‍ക്ക് പുറമേ രഥയാത്ര, ഖര്‍ച്ചി പൂജ, ഈദ് ഉല്‍ അസ്ഹ തുടങ്ങിയ ആഘോഷങ്ങള്‍ കാരണം നിരവധി സംസ്ഥാനങ്ങളില്‍ ബാങ്ക് അവധികളുണ്ട്. 2023 ജൂണില്‍ മൊത്തം 12 ബാങ്ക് അവധി ദിനങ്ങളാണുള്ളത്. സംസ്ഥാനാടിസ്ഥാനത്തിലുള്ള ബാങ്ക് അവധി ദിനങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

2023 ജൂണില്‍ ബാങ്ക് അവധികള്‍ ഇപ്രകാരമാണ്:

ജൂണ്‍ 4, 2023: ഞായറാഴ്ച, ബാങ്ക് അവധി.

ജൂണ്‍ 10, 2023: രണ്ടാം ശനിയാഴ്ച, ബാങ്ക് അവധി

ജൂണ്‍ 11, 2023: ഞായറാഴ്ച, ബാങ്ക് അവധി.

ജൂണ്‍ 15, 2023: രാജസംക്രാന്തി, മിസോറാമിലും ഒഡീഷയിലും ബാങ്കുകള്‍ക്ക് അവധിയായിരിക്കും.

ജൂണ്‍ 18, 2023: ഞായറാഴ്ച, ബാങ്ക് അവധി

ജൂണ്‍ 20, 2023: രഥയാത്ര, ഒഡീഷയില്‍ ബാങ്ക് അവധി.

ജൂണ്‍ 24, 2023: നാലാം ശനിയാഴ്ച, ബാങ്ക് അവധി

ജൂണ്‍ 25, 2023: ഞായറാഴ്ച, ബാങ്ക് അവധി

ജൂണ്‍ 26, 2023: ഖര്‍ച്ചി പൂജ, ത്രിപുരയില്‍ ബാങ്ക് അവധി

ജൂണ്‍ 28, 2023: ഈദുല്‍ അസ്ഹ, കേരളം, മഹാരാഷ്ട്ര, ജമ്മു കാശ്മീര്‍ എന്നിവിടങ്ങളില്‍ ബാങ്ക് അവധി

ജൂണ്‍ 29, 2023: ഈദുല്‍ അസ്ഹ പ്രമാണിച്ച്‌ മറ്റ് സംസ്ഥാനങ്ങളില്‍ ബാങ്കുകള്‍ക്ക് അവധിയായിരിക്കും.

ജൂണ്‍ 30, 2023: റീമ ഈദ് ഉല്‍ അസ്ഹ, മിസോറാമിലും ഒഡീഷയിലും ബാങ്ക് അവധി

സാങ്കേതിവിദ്യകളുടെ ഈ കാലത്ത് ബാങ്കിംഗ് രീതികളിലും കാര്യമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇന്ന് ആളുകള്‍ക്ക് അവരുടെ സ്വന്തം വീട്ടില്‍ ഇരുന്ന് കൊണ്ട് തന്നെ മൊബൈല്‍ ബാങ്കിംഗും നെറ്റ് ബാങ്കിംഗും ഉപയോഗിച്ച്‌ അനായാസമായി പണമിടപാടുകള്‍ നടത്താൻ കഴിയും. കൂടാതെ എടിഎമ്മുകള്‍ വഴി പണം പിൻവലിക്കലും സുഗമമായി നടത്താം. കൂടാതെ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (UPI) അക്കൗണ്ടുകള്‍ക്കിടയില്‍ പ്രശ്‌നരഹിതമായി പണകൈമാറ്റം സാധ്യമാക്കുന്നു. ഇത്ബാങ്കില്‍ നേരിട്ടെത്തുന്നതിന്റെ ആവശ്യകത കുറയ്ക്കുന്നുണ്ട്.

 

 

Related Articles

Back to top button