IndiaLatest

മൊബൈല്‍ റേഡിയേഷനെ ചെറുക്കാന്‍ ‘ഗോസത്വ കവച്”; ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതെന്നും കാമധേനു ആയോഗ് മേധാവി

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി: മൊബൈല്‍ ഹാന്‍ഡ്​സെറ്റുകളില്‍ നിന്നുള്ള റേഡിയേഷനെ പ്രതിരോധിക്കാന്‍ ചാണകം കൊണ്ടുള്ള പ്രത്യേക ചിപ്പ്​ അവതരിപ്പിച്ച്‌​ രാഷ്ട്രീയ കാമേധനു ആയോഗ് ചെയര്‍മാന്‍ വല്ലഭായ് കഥിരിയ. ​ ‘ഗോസത്വ കവച്’​ എന്ന പേരിലുള്ള ചിപ്പ്​ റേഡിയേഷനെ ചെറുക്കുമെന്ന്​ ​ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണെന്നാണ്​ കാമധേനു ആയോഗ്​ ചെയര്‍മാന്റെ അവകാശവവാദം.

ചാണക ഉത്​പന്നങ്ങള്‍ ​പ്രോത്സാഹിപ്പിക്കുന്നതി​ന്റെ ഭാഗമായായി ‘കാമധേനു ദീപാവലി അഭിയാന്‍’ പ്രചരണത്തി​ന്റെ ഭാഗമായി ഡല്‍ഹിയില്‍ നടന്ന വാര്‍ത്ത സമ്മേളനത്തിലാണ്​ ഗോസത്വ കവച്​ വല്ലഭായ് കഥിരിയ പ്രദര്‍ശിപ്പിച്ചത്​. മൊബൈല്‍ ഫോണില്‍ നിന്നുള്ള റേഡിയേഷനെ ചാണക ചിപ്പ് പ്രതിരോധിക്കും. റേഡിയേഷന്‍ മൂലമുണ്ടാകുന്ന രോഗങ്ങള്‍ അകറ്റാന്‍ ഈ ചാണക ചിപ്പ് ഫോണുകളില്‍ ഉപയോഗിക്കണമെന്നും കഥിരിയ വ്യക്തമാക്കി. രാജ്കോട്ടിലെ ശ്രീജി ഗോശാലയാണ് ‘ഗോസത്വ കവച്​’ ചിപ്പ് വികസിപ്പിച്ചത്. ചാണകം എല്ലാവരെയും സംരക്ഷിക്കും. റേഡിയേഷനെ പ്രതിരോധിക്കും. ഇക്കാര്യം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. വീടുകളില്‍ ചാണകം കൊണ്ടുള്ള ഉല്‍പന്നങ്ങള്‍ സൂക്ഷിച്ചാല്‍ ആളുകളെ അവ റേഡിയേഷന്‍ ഏല്‍ക്കാതെ സംരക്ഷിക്കുമെന്നും കഥിരിയ കൂട്ടിച്ചേര്‍ത്തു.

ദീപാവലിക്ക്​ വീടുകളില്‍ ചൈനയില്‍ നിന്നുള്ള ദീപങ്ങള്‍ ഉപയോഗിക്കരുതെന്നും കഥിരിയ ആവശ്യ​പ്പെട്ടു. ചാണകം കൊണ്ടുള്ള ദീപങ്ങളും സ്വദേശി ഉല്‍പന്നങ്ങളും ഉപയോഗിക്കണമെന്നും അത്​ ‘മെയ്​ക്ക്​ ഇന്‍ ഇന്ത്യ’ ആശയത്തിന്​ കൂടുതല്‍ ശക്തിപടരുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര മൃഗസംരക്ഷണ ക്ഷീരകര്‍ഷക വകുപ്പിന് കീഴിലുള്ള സ്ഥാപനമാണ് രാഷ്ട്രീയ കാമധേനു ആയോഗ്. പശുക്കളുടെ സംരക്ഷണത്തിനും സുരക്ഷക്കും വികസനത്തിനുമായി 2019ലാണ്​ രാഷ്ട്രീയ കാമധേനു ആയോഗിന് രൂപം നല്‍കിയത്.

Related Articles

Back to top button