KeralaLatestThiruvananthapuram

എല്‍.ഡി.എഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തും: ബിനോയ് വിശ്വം

“Manju”

ചിറയിന്‍കീഴ്: 100 സീറ്റെങ്കിലും നേടി എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് ബിനോയ് വിശ്വം പറഞ്ഞു. എല്‍.ഡി.എഫിന്റെ വികസന മുന്നേറ്റ ജാഥയ്ക്ക് ചിറയിന്‍കീഴ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശാര്‍ക്കര മൈതാനത്ത് നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാവപ്പെട്ട ജനങ്ങള്‍ക്ക് താങ്ങും തണലുമായി വികസനത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഈ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തും. എല്‍.ഡി.എഫിന്റെ പ്രവര്‍ത്തകര്‍ക്ക് വിശ്രമമില്ലാത്ത നാളുകളാണ് ഇനിയുള്ളതെന്നും അദ്ദേഹം പറഞ്ഞു. ശാര്‍ക്കരയില്‍ നടന്ന യോഗം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനലത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനം ചെയ്‌തു. ഡെപ്യൂട്ടി സ്‌പീക്കര്‍ വി. ശശി അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ എം.വി. ഗോവിന്ദന്‍, അഡ്വ.

പി. വസന്തം, തോമസ് ചാഴിക്കാടന്‍ എം.പി, കെ.പി. ശങ്കരദാസ്, സാബു ജോര്‍ജ്, വര്‍ക്കല ബി. രവികുമാര്‍, മാത്യൂസ് കോലഞ്ചേരി, വി.സുരേന്ദ്രന്‍പിള്ള, എം.വി. മാണി, അബ്ദുള്‍ വഹാബ്, ‌ഡോ. ഷാജി കടമല, ജോര്‍ജ് അഗസ്റ്റിന്‍ എന്നിവര്‍ പങ്കെടുത്തു. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ആര്‍. സുഭാഷ് സ്വാഗതവും സി.പി.എം ശാര്‍ക്കര ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ജി. വ്യാസന്‍ നന്ദിയും പറഞ്ഞു.

Related Articles

Back to top button