
സിന്ധുമോള്‍ ആര്‍
വിദേശരാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ തിരികെയെത്തിക്കാൻ ഇന്ത്യ പ്രത്യേക വിമാനങ്ങൾ അയച്ചേക്കും. അടുത്ത മാസം മുൻഗണനാ ക്രമത്തിൽ പ്രവാസികളെ നാട്ടിലെത്തിക്കാനാണു നീക്കം നടക്കുന്നത്. അടിയന്തര ചികിത്സ വേണ്ടവർ, ഗർഭിണികൾ, വിദ്യാര്‍ഥികൾ എന്നിവർക്കു മുൻഗണന ലഭിക്കും. മീൻപിടിത്തക്കാരെയും മുൻഗണനാ പട്ടികയിൽ ഉള്‍പ്പെടുത്തുമെന്നാണു വിവരം. ഇതിനായുളള റജിസ്ട്രേഷൻ ഇന്നു തുടങ്ങിയേക്കും. നോർക്ക വഴിയാണ് റജിസ്ട്രേഷൻ നടപടികൾ തുടങ്ങുക. നോർക്ക റൂട്ട്സ് വെബ്സൈറ്റ് വഴി റജിസ്റ്റർ ചെയ്യാം.