Thrissur

രാമവർമ്മപുരം വൃദ്ധസദനത്തിൽ കളക്ടറുടെ മിന്നൽ പരിശോധന

“Manju”

ബിന്ദുലാൽ തൃശ്ശൂർ

അന്തേവാസികളുടെ പരാതിയെ തുടർന്ന് രാമവർമ്മപുരം ഗവ. വൃദ്ധസദനത്തിൽ ജില്ലാ കലക്ടർ എസ്. ഷാനവാസ് മിന്നൽ പരിശോധന നടത്തി. അന്വേഷണത്തിൽ വൃദ്ധസദനം സൂപ്രണ്ടിനെതിരായ പരാതികൾ കളക്ടർ പരിശോധിച്ചു. അന്തേവാസികളുടെ പ്രശ്‌നങ്ങൾ കളക്ടർ ചോദിച്ചറിഞ്ഞു. ജില്ലാ സാമൂഹികനീതി ഓഫീസറുടെ സാന്നിധ്യത്തിൽ സൂപ്രണ്ടിന്റെയും അന്തേവാസികളുടെയും മൊഴി രേഖപ്പെടുത്താനും അടിയന്തര റിപ്പോർട്ട് നൽകാനും അദ്ദേഹം നിർദ്ദേശം നൽകി. റിപ്പോർട്ട് ലഭിച്ച ശേഷം ശേഷം കർക്കശ നടപടികൾ സ്വീകരിക്കും. വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ നടപടി എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലാ സാമൂഹ്യനീതി ഓഫീസർ ഇൻ ചാർജ് രാഗപ്രിയയും മറ്റ് ഉദ്യോഗസ്ഥരും കളക്ടറെ അനുഗമിച്ചു.

Related Articles

Back to top button