Thrissur

കാട്ടൂര്‍- കാറളം ലിഫ്റ്റ് ഇറിഗേഷന്‍ ഉദ്ഘാടനം

“Manju”

ബിന്ദുലാൽ തൃശ്ശൂർ

 

എം എല്‍ എയുടെ പ്രാദേശിക വികസന ഫണ്ടും ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ടുമുപയോഗിച്ച് പൂര്‍ത്തീകരിച്ച കാട്ടൂര്‍ – കാറളം ലിഫ്റ്റ് ഇറിഗേഷന്റെ ഉദ്ഘാടനം പ്രൊഫ. കെ യു അരുണന്‍ എം എല്‍ എ നിര്‍വ്വഹിച്ചു. ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കുന്നതിനും പൈപ്പ് ലൈന്‍ നീട്ടുന്നതിനുമായി 16,66,000 രൂപയാണ് എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ചിരുന്നത്. കൂടാതെ ബ്ലോക്ക് പഞ്ചായത്തിന്റെ 35 ലക്ഷം രൂപയും ഗുണഭോക്തൃ വിഹിതമായ 3,33,333 രൂപയും ഉപയോഗിച്ചാണ് പ്രസ്തുത പദ്ധതി പൂര്‍ത്തീകരിച്ചത്. ഈ പദ്ധതി നടപ്പിലായതോടെ കാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങളായ 6, 7, 8, 9 വാര്‍ഡുകളിലും കാറളം ഗ്രാമപഞ്ചായത്തിലെ 12,13 വാര്‍ഡുകളിലും അനുഭവപ്പെട്ടിരുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാവുകയും കാര്‍ഷിക മേഖലയ്ക്ക് പുത്തനുണര്‍വ്വ് പകരുവാനുമായിട്ടുണ്ട്.

കാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ദുബായ് മൂലയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എ മനോജ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ രമേഷ് മുഖ്യാതിഥിയായി സംസാരിച്ചു. വാര്‍ഡ് മെമ്പര്‍മാരായ വി കെ മനോജ്, ജയശ്രീ സുബ്രഹ്മണ്യന്‍, രാജലക്ഷ്മി കുറുമാത്ത് തുടങ്ങിയവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കമറുദ്ദീന്‍ വലിയകത്ത് സ്വാഗതവും രാജീവ് വേങ്ങശ്ശേരി നന്ദിയും പറഞ്ഞു.

Related Articles

Back to top button