Malappuram

ബൈക്കിലെത്തി വീട്ടമ്മയുടെ മാല മോഷ്ടിച്ച കേസിൽ ചങ്ങരംകുളം സ്വദേശി അറസ്റ്റിൽ

“Manju”

പി.വി.എസ്

മലപ്പുറം: ബൈക്കിലെത്തി വീട്ടമ്മയുടെ മാല തട്ടിപ്പറിച്ച കേസില്‍ ഒരാളെ പൊന്നാനി പൊലീസ് അറസ്​റ്റ്​ ചെയ്തു. ചങ്ങരംകുളം കാഞ്ഞിയൂര്‍ സ്വദേശി നൂര്‍കലയില്‍ ഹൗസില്‍ ബഷീറാണ് അറസ്​റ്റിലായത്.
പൊന്നാനി കണ്ടേന്‍കുളങ്ങര ക്ഷേത്രത്തിന് സമീപം നടന്നുപോവുകയായിരുന്ന തെയ്യങ്ങാട് സ്വദേശി പ്രസന്നയുടെ മാലയാണ് ബൈക്കിലെത്തിയ മോഷ്​ടാവ് തട്ടിപ്പറിച്ചത്. 2019 മേയിലാണ് മോഷണം നടന്നത്. നടുവട്ടത്ത് പലചരക്കുകട നടത്തുന്ന ബഷീര്‍ ഉച്ചക്ക് കട അടച്ചതിന് ശേഷമാണ് മോഷണത്തിനിറങ്ങുന്നത്.

 

Related Articles

Back to top button