KeralaLatestMalappuram

ലോക് ഡൗൺ ദുരിതത്തിലായ പൊന്നാനിയിൽ സൗജന്യ ഭക്ഷ്യധാന്യം അനുവദിക്കണമെന്ന് കോൺഗ്രസ്

“Manju”

മലപ്പുറം:ആഴ്ച്ചകളായി ലോക്ക്‌ ഡൗൺ പ്രഖ്യാപിച്ച് ദുരിതത്തിലായ പൊന്നാനിയിൽ ജനങ്ങൾ അടിസ്ഥാന ഭക്ഷണാവശ്യങ്ങൾക്ക്‌ പോലും പ്രയാസപ്പെടുകയാണെന്നും ഇവർക്ക്‌ സൗജന്യ ഭക്ഷ്യ ധാന്യം ഉടൻ അനുവദിക്കണമെന്ന് വെളിയംകോട്‌ ബ്ലോക്ക്‌ കോൺഗ്രസ്സ്‌ കമ്മിറ്റി സർക്കാരിനോട്‌ ആവശ്യപ്പെട്ടു. ധനകാര്യ സ്ഥാപനങ്ങൾ നിയന്ത്രണങ്ങളൊട്‌ തുറന്ന് നൽകുന്നതിനും ജില്ലാ ഭരണ കൂടം തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.ബ്ലോക്ക്‌ കോൺഗ്രസ്സ് പ്രസിഡന്റ്‌ ഷംസു കല്ലാട്ടേൽ അധ്യക്ഷം വഹിച്ചു.ഓൺ ലൈൻ യോഗത്തിൽ മണ്ഡലം പ്രസിഡൻറ്റുമാരായ പി. ടി. ഖാദർ , നാഹിർ ആലുങ്ങൽ,പി . രാജാറാം, കെ.ടി റസാഖ് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Back to top button