KeralaLatestMalappuram

പുഴയില്‍ കുളിക്കാനിറങ്ങിയ പൊലീസ് ഉദ്യോഗസ്ഥന്‍ മുങ്ങിമരിച്ചു

“Manju”

മലപ്പുറം: പുഴയില്‍ കുളിക്കാനിറങ്ങിയ പൊലീസ് ഉദ്യോഗസ്ഥന്‍ മുങ്ങിമരിച്ചു. പാലക്കാട് കൊപ്പം സ്റ്റേഷനിലെ എസ് ഐ സുബിഷ്‌മോന്‍ കെഎസ് ആണ് മുങ്ങി മരിച്ചത്.പുലാമന്തോള്‍ കുന്തിപ്പുഴയില്‍ വൈകിട്ട് മൂന്നരയോടെയാണ് സംഭവം.
കുളിക്കാനിറങ്ങിയപ്പോള്‍ പുഴയിലെ ഒഴുക്കില്‍പെടുകയായിരുന്നു. കുടുംബാംഗങ്ങളോടൊപ്പമാണ് സുബീഷ് ഇവിടെ എത്തിയത്. എല്ലാവരും നോക്കിനില്‍ക്കെയായിരുന്നു അപകടം. പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് പിന്നാലെ മോര്‍ചറിയിലേക്ക് മാറ്റും. പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Related Articles

Back to top button