KannurKeralaLatest

ആഘോഷങ്ങളില്ലാതെ നവരാത്രി കാലത്തിന് ഇന്നു തുടക്കം

“Manju”

അനൂപ് എം സി

കണ്ണൂർ: അലങ്കാര വിളക്കുകൾ നിറഞ്ഞ വഴിയോരങ്ങളും ഇരവിനെ പകലാക്കി പുലരുവോളം നീണ്ടിരുന്ന ആഘോഷങ്ങളുമായിരുന്നു ഇതുവരെ നവരാത്രി ക്കാലം. നാടിനെ തൊട്ടുണർത്തുന്ന ആഘോഷങ്ങൾ ഇല്ലാതെ നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം.
ഇത്തവണ 10 ദിവസമാണ് നവരാത്രി. കന്നിമാസത്തിലെ കറുത്ത വാവ് കഴിഞ്ഞ് പ്രഥമ മുതൽ 9 ദിവസമാണ് നവരാത്രി ആഘോഷം നടക്കാറുള്ളത്. ഇത്തവണ നവമി രണ്ടു ദിവസം വന്നപ്പോൾ വിജദശമി ദിനം പത്താം ദിവസത്തേക്കായി. സർവ കലകളുടെയും അരങ്ങേറ്റം ഗ്രന്ഥപൂജ, വാഹനപൂജ, ആയുധപൂജ, ആദ്യാക്ഷരം കുറിക്കൽ എല്ലാം നവരാത്രി ആഘോഷ ഭാഗമായാണ് നടക്കാറുള്ളത്. സംഗീതോത്സവവും നൃത്തോത്സവവുമൊക്കെയായി നവരാത്രികൾ ക്ഷേത്രങ്ങളെ ഉത്സവ പൂരിതമാക്കാറുണ്ട്. ‘ കൊവിഡെന്ന മഹാമാരി ഇത്തവണ തട്ടിയകറ്റി.65 വയസ്സിനു മുകളിലും 10 വയസ്സിനു താഴെയുള്ളവർക്ക് വിലക്കളളതിനാൽ ഇത്തവണ വിദ്യാരഭത്തിനു നിയന്ത്രണങ്ങളുണ്ട്.

Related Articles

Back to top button