KeralaLatest

എം.ശിവശങ്കറിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ തിരുവന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്നലെ വൈകുന്നേരത്തോടെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ കൊണ്ടു പോകുന്നതിനിടെ യാത്രാമധ്യേ ദേഹാസ്വാസ്ഥ്യമുണ്ടായ ശിവ ശങ്കറിനെ കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ഇയാളുടെ ഭാര്യയും ഇതേ ആശുപത്രിയില്‍ ഡോക്ടറായി ജോലി ചെയ്യുന്നുണ്ട്. കടുത്ത നടുവേദന അനുഭവപ്പെടുന്നുണ്ടെന്ന് ശിവശങ്കര്‍ ഡോക്ടര്‍മാരോട് പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ വിദഗ്ധ പരിശോധനയിലാണ് ഡിസ്കിന് തകരാറുണ്ടെന്ന് കണ്ടെത്തിയത്.

അതേസമയം, ശിവശങ്കരന്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഇല്ലെന്നും, രക്തസമ്മര്‍ദ്ദം സാധാരണ നിലയില്‍ തുടരുന്നെന്നും ഡോക്ടര്‍മാര്‍ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ശിവശങ്കറിന് മറ്റൊരു ആശുപത്രിയില്‍ കൂടി പരിശോധന വേണമെന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിരുന്നു.

Related Articles

Back to top button