IndiaLatest

ഗീതാഞ്ജലി ശ്രീക്ക് ബുക്കര്‍ ഇന്റര്‍നാഷനല്‍ പുരസ്കാരം

“Manju”

2022 ലെ ബുക്കര്‍ പ്രൈസ് ഇന്ത്യന്‍ എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്ക്. ഹിന്ദി സാഹിത്യകാരി ഗീതാഞ്ജലി ശ്രീയുടെ ‘റേത് സമാധി’ എന്ന ഹിന്ദി നോവലിന്‍റെ ഇംഗ്ലീഷ് പരിഭാഷയായ ‘ടോംബ് ഓഫ് സാന്‍ഡ്’ ആണ് പുരസ്കാരത്തിന് അര്‍ഹമായത്. ലണ്ടനില്‍ നടന്ന ചടങ്ങിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്.

ഇതാദ്യമായാണ് ഒരു കൃതിയുടെ ഹിന്ദി പരിഭാഷയ്ക്ക് ബുക്കര്‍ പ്രൈസ് ലഭിക്കുന്നത്. അമേരിക്കന്‍ വംശജയായ ഡെയ്സി റോക്ക് വെല്‍ ആണ് പുസ്തകം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത്. 50,000 യൂറോ (41.6 ലക്ഷം രൂപ) സമ്മാനത്തുക ഗീതാഞ്ജലി ശ്രീയും ഡെയ്സി റോക്ക് വെല്ലും പങ്കിടും.

ഉത്തര്‍പ്രദേശിലെ മെയിന്‍പുരി സ്വദേശിയാണ് അറുപത്തിനാലുകാരിയായ ഗീതാഞ്ജലി ശ്രീ. ഭര്‍ത്താവിന്റെ മരണശേഷം കടുത്ത വിഷാദരോഗം അനുഭവിക്കുകയും പിന്നീട് നിശ്ചയദാര്‍ഢ്യത്തിലൂടെ ജീവിതത്തിലേക്ക് മടങ്ങുകയും ചെയ്യുന്ന ഒരു വൃദ്ധയുടെ കഥയാണ് രേത്ത് സമാധി പറയുന്നത്.

Related Articles

Back to top button