IndiaLatest

ആനപ്പുറത്തിരുന്ന് സവാരി ചെയ്ത് രാഷ്ട്രപതി

“Manju”

ദിസ്പൂര്‍: അസമില്‍ ആനപ്പുറത്തിരുന്ന് സവാരി നടത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദ്.മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് അദ്ദേഹം അസമില്‍ എത്തിയത്. പ്രശസ്തമായ കസിറംഗ നാഷണല്‍ പാര്‍ക്കിലെത്തിയാണ് രാഷ്ട്രപതി ആനപ്പുറത്ത് സവാരി നടത്തിയത്.

തെസ്പൂര്‍ സര്‍വ്വകലാശാലയിലെ 19 ാമത് കോവൊക്കേഷന്‍ പരിപാടിയില്‍ പങ്കെടുക്കാനാണ് രാഷ്ട്രപതി അസമില്‍ എത്തിയത്. ഞായറാഴ്ച, കസിറംഗ ദേശീയ ഉദ്യാനത്തില്‍ നടത്തുന്ന എക്‌സിബിഷന്‍ അദ്ദേഹം ഉദ്ഘാടനം ചെയ്തു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

Related Articles

Back to top button